തൃശൂർ ജില്ലയിൽ ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, ആർ.ബി.എസ്.കെ, െഎ.ഡി.എസ്.പി പദ്ധതികളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തസ്തികകളുടെ വിവരങ്ങളും അഭിമുഖ തീയതിയും താഴെ:
1. ഫിസിയോതെറപ്പിസ്റ്റ്: 24 ഒഴിവ്. ബി.പി.ടിയും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 16,980 രൂപയാണ് പ്രതിമാസ ശമ്പളം. ജനുവരി എട്ടിന് രാവിലെ പത്തിനാണ് അഭിമുഖം.
2. സ്റ്റാഫ് നഴ്സ്: 24 ഒഴിവ്. ജി.എൻ.എം/ബി.എസ്സി നഴ്സിങ് ആൻഡ് ബി.സി.സി.പി.എൻ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. 13,900 രൂപയാണ് പ്രതിമാസ ശമ്പളം. ജനുവരി എട്ടിന് ഉച്ചക്ക് പന്ത്രണ്ടിനാണ് അഭിമുഖം.
3. ജെ.പി.എച്ച്.എൻ: മൂന്ന് ഒഴിവ്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള ജെ.പി.എച്ച്.എൻ കോഴ്സും കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനും. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. 11,620 രൂപയാണ് പ്രതിമാസ ശമ്പളം. ജനുവരി എട്ടിന് ഉച്ചക്ക് രണ്ടിനാണ് അഭിമുഖം.
4. ഡെവലപ്മെൻറൽ തെറപ്പിസ്റ്റ്: ഒരു ഒഴിവ്. ബിരുദവും ക്ലിനിക്കൽ ചൈൽഡ് െഡവലപ്മെൻറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമയും (പി.ജി.ഡി.സി.സി.ഡി) അല്ലെങ്കിൽ ക്ലിനിക്കൽ ചൈൽഡ് െഡവലപ്മെൻറ് ഡിേപ്ലാമ ബിരുദവും ന്യൂബോൺ ഫോളോ അപ് ക്ലിനിക്കിലെ ഒരു വർഷത്തെ പരിചയവും. 16,180 രൂപയാണ് പ്രതിമാസ ശമ്പളം. ജനുവരി ഒമ്പതിന് രാവിലെ പത്തിനാണ് അഭിമുഖം.
5. ഡാറ്റ എൻട്രി ഒാപറേറ്റർ: ഒരു ഒഴിവ്. ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എയും. മലയാളം ടൈപിങ് അഭികാമ്യം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. 10,400 രൂപയാണ് പ്രതിമാസ ശമ്പളം. ജനുവരി ഒമ്പതിന് രാവിലെ 11നാണ് അഭിമുഖം.
6. ആർ.ബി.എസ്.കെ മാനേജർ: ഒരു ഒഴിവ്. എം.ബി.എ/എം.എച്ച്.എയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. 20,000 രൂപയാണ് പ്രതിമാസ ശമ്പളം. ജനുവരി ഒമ്പതിന് ഉച്ചക്ക് രണ്ടിനാണ് അഭിമുഖം.
7. എ.എച്ച് കൗൺസലർ കം േബ്ലാക്ക് എ.എച്ച് കോഒാഡിനേറ്റർ: നാല് ഒഴിവ്. എം.എസ്.ഡബ്ല്യുവും (മെഡിക്കൽ ആൻഡ് സൈക്യാട്രി) രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. 10,000 രൂപയാണ് പ്രതിമാസ ശമ്പളം. ജനുവരി ഒമ്പതിന് ഉച്ചക്കുശേഷം മൂന്നിനാണ് അഭിമുഖം.
പ്രായപരിധി: 2018 ജനുവരി ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. താൽപര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് തൃശൂർ ആേരാഗ്യകേരളം ഒാഫിസിൽ ഹാജരാകണം. വെബ്സൈറ്റ്:
www.arogyakeralam.gov.in. ഫോൺ: 0487 2325824.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.