ഡൽഹി സബോഡിനേറ്റ് സർവിസസിൽ വിവിധ തസ്തികകളിൽ 863 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡൽഹി ഭരണകൂടത്തിന് കീഴിലുള്ള വകുപ്പുകളിലും തദ്ദേശ/സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റുമാണ് നിയമനം. തസ്തികകളും ഒഴിവുകളും: നവംബർ 21 മുതൽ ഡിസംബർ 20 വരെ https://dsssbonline.nic.inൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഫാർമസിസ്റ്റ് (ഹോമിയോപ്പതി) 42, ടെക്നിക്കൽ അസിസ്റ്റന്റ് (ലാബ് ഗ്രൂപ് 3) (കാർഡിയോളജി/CTS/ന്യൂറോളജി/ന്യൂറോ സർജറി/റെസ്പിറേറ്ററി ലാബ്/ICU മുതലായവ) 15, ജൂനിയർ റേഡിയോതെറപ്പി ടെക്നീഷ്യൻ 2, ടെക്നിക്കൽ അസിസ്റ്റന്റ് (ഗ്രൂപ് 4-PCRബിപ്പറ്റിറ്റിസ്) 1, സബ്സ്റ്റേഷൻ അറ്റൻഡന്റ് (ഗ്രേഡ് 2, പുരുഷന്മാർക്ക് മാത്രം) 90, അസിസ്റ്റന്റ് ഇലക്ട്രിക് ഫിറ്റർ 53, ജൂനിയർ ഡിസ്ട്രിക്ട് ഓഫിസർ/ജൂനിയർ ഇൻസ്ട്രക്ടർ (ഹോം ഗാർഡ്/ഇൻസ്ട്രക്ടർ സിവിൽ ഡിഫൻസ്) 12, ഡ്രാഫ്റ്റ്സ്മാൻ 1, വയർലസ്/റേഡിയോ ഓപറേറ്റേഴ്സ് 1, സയന്റിഫിക് അസിസ്റ്റന്റ് 1, സീനിയർ ലബോറട്ടറി അസിസ്റ്റന്റ് 3, ജൂനിയർ ലാബ് അസിസ്റ്റന്റ് 7.
പ്രിസർവേഷൻ സൂപ്പർവൈസർ 1, അസിസ്റ്റന്റ് മൈക്രോ ഫോട്ടോഗ്രാഫിസ്റ്റ് 1, സീറോക്സ് ഓപറേറ്റർ 1, ജൂനിയർ ലൈബ്രേറിയൻ 1, ബുക്ക് ബൈൻഡർ 2, ലൈബ്രറി അറ്റൻഡന്റ് 1, നഴ്സ് ഗ്രേഡ് എ 90, സ്പെഷൽ എജുക്കേഷൻ ടീച്ചർ 22, ആർക്കിടെക്ചറൽ അസിസ്റ്റന്റ് 6, ഫിസിയോതെറപ്പിസ്റ്റ് 5, അസിസ്റ്റന്റ് ഡയറ്റീഷ്യൻ 1, റേഡിയോഗ്രാഫർ 5, കമ്പ്യൂട്ടർ ലാബ്/ഐ.ടി അസിസ്റ്റന്റ് 22, ഓപറേഷൻ തിയറ്റർ അസിസ്റ്റന്റ് 7, ഡന്റൽ ഹൈജീനിസ്റ്റ് 3.
ഒ.ടി അസിസ്റ്റന്റ്-വെറ്ററിനറി ഹോസ്പിറ്റൽ 1, പ്ലാസ്റ്റർ അസിസ്റ്റന്റ് 1, അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ 13, ഫോർമാൻ (വർക്സ്) 2, ലബോറട്ടറി അറ്റൻഡന്റ് 37, ക്ലോറിനേറ്റർ ഓപറേറ്റർ 7, സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി) 7, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ 3, മാനേജർ 20, വർക് അസിസ്റ്റന്റ് (ഹോർട്ടികൾചർ) 3, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3 7, ലൈബ്രേറിയൻ 1.
അസിസ്റ്റന്റ് സൂപ്രണ്ട് 19, മേട്രൺ (വനിതകൾ മാത്രം) 62, വാർഡൻ (പുരുഷന്മാർ മാത്രം) 271, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി) 5, ഇലക്ട്രിക്കൽ ഓവർസിയർ 1, സബ് ഇൻസ്പെക്ടർ 8. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും ശമ്പളവുമെല്ലാം അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sssb.delhi.gov.in/current-vacancies ലിങ്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.