നാ​വി​ക​സേ​ന​യി​ൽ 910 ഒ​ഴി​വു​ക​ൾ

​നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ (ഫാ​ക്ട​റി), സീ​നി​യ​ർ ഡ്രാ​ഫ്റ്റ്സ്മാ​ൻ, ട്രേ​ഡ്സ്മാ​ൻ​മേ​റ്റ് അ​ട​ക്കം വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​ൻ നേ​വി സി​വി​ലി​യ​ൻ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (INCET-01/2023) വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ:

ചാ​ർ​ജ്മാ​ൻ (അ​മ്യൂ​ണി​ഷ​ൻ വ​ർ​ക്ക്​​ഷോ​പ്പ്) 22, ചാ​ർ​ജ്മാ​ൻ (ഫാ​ക്ട​റി) 20, സീ​നി​യ​ർ ഡ്രാ​ഫ്റ്റ്സ്മാ​ൻ-​ഇ​ല​ക്ട്രി​ക്ക​ൽ 142, മെ​ക്കാ​നി​ക്ക​ൽ 26, ക​​ൺ​സ്ട്ര​ക്ഷ​ൻ 29, കാ​ർ​ട്ടോ​ഗ്രാ​ഫി​ക് 11, ആ​ർ​മ​മെ​ന്റ് 50. ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വി​സ് ഗ്രൂ​പ് ബി ​നോ​ൺ​ഗ​സ​റ്റ​ഡ് ത​സ്തി​ക​ക​ളാ​ണി​ത്. ശ​മ്പ​ള​നി​ര​ക്ക് 35,400-1,12,400 രൂ​പ. ട്രേ​ഡ്സ്മാ​ൻ​മേ​റ്റ് (ഗ്രൂ​പ് സി ​നോ​ൺ​ഗ​സ​റ്റ​ഡ്), ശ​മ്പ​ള​നി​ര​ക്ക് 18,000-56,900 രൂ​പ. വി​വി​ധ നേ​വ​ൽ ക​മാ​ൻ​ഡു​ക​ളി​ലാ​യി 610 ഒ​ഴി​വു​ക​ളു​ണ്ട്.

സ​തേ​ൺ നേ​വ​ൽ ക​മാ​ൻ​ഡി​ൽ 36, വെ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡി​ൽ 565, ഈ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡി​ൽ 9 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. പ​ത്ത് പാ​സാ​യി ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റു​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

കാ​ർ​പ​ന്റ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്, ഫി​റ്റ​ർ, COPA, ഐ.​ടി, മെ​ഷ​നി​സ്റ്റ്, മെ​ക്കാ​നി​ക് ഡീ​സ​ൽ, പെ​യി​ന്റ​ർ (ജ​ന​റ​ൽ), പ്ലം​ബ​ർ, ഷീ​റ്റ്മെ​റ്റ​ൽ വ​ർ​ക്ക​ർ, ട​ർ​ണ​ർ, വെ​ൽ​ഡ​ർ, വ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ 64 ട്രേ​ഡു​കാ​ർ​ക്കാ​ണ് അ​വ​സ​രം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.joinindiannavy.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Tags:    
News Summary - 910 Vacancies in Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.