നാവികസേനയിൽ 910 ഒഴിവുകൾ
text_fieldsനാവികസേനയിൽ ചാർജ്മാൻ (ഫാക്ടറി), സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ട്രേഡ്സ്മാൻമേറ്റ് അടക്കം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET-01/2023) വഴിയാണ് തെരഞ്ഞെടുപ്പ്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ:
ചാർജ്മാൻ (അമ്യൂണിഷൻ വർക്ക്ഷോപ്പ്) 22, ചാർജ്മാൻ (ഫാക്ടറി) 20, സീനിയർ ഡ്രാഫ്റ്റ്സ്മാൻ-ഇലക്ട്രിക്കൽ 142, മെക്കാനിക്കൽ 26, കൺസ്ട്രക്ഷൻ 29, കാർട്ടോഗ്രാഫിക് 11, ആർമമെന്റ് 50. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് ബി നോൺഗസറ്റഡ് തസ്തികകളാണിത്. ശമ്പളനിരക്ക് 35,400-1,12,400 രൂപ. ട്രേഡ്സ്മാൻമേറ്റ് (ഗ്രൂപ് സി നോൺഗസറ്റഡ്), ശമ്പളനിരക്ക് 18,000-56,900 രൂപ. വിവിധ നേവൽ കമാൻഡുകളിലായി 610 ഒഴിവുകളുണ്ട്.
സതേൺ നേവൽ കമാൻഡിൽ 36, വെസ്റ്റേൺ നേവൽ കമാൻഡിൽ 565, ഈസ്റ്റേൺ നേവൽ കമാൻഡിൽ 9 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്ത് പാസായി ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുമുള്ളവർക്കാണ് അവസരം.
കാർപന്റർ, ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, COPA, ഐ.ടി, മെഷനിസ്റ്റ്, മെക്കാനിക് ഡീസൽ, പെയിന്റർ (ജനറൽ), പ്ലംബർ, ഷീറ്റ്മെറ്റൽ വർക്കർ, ടർണർ, വെൽഡർ, വയർമാൻ ഉൾപ്പെടെ 64 ട്രേഡുകാർക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.joinindiannavy.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.