തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെൻറ് നഴ്സിങ് കോളജുകളിൽ 2021-22 വർഷത്തെ സ്പെഷ്യാലിറ്റി നഴ്സിങ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം. ക്രിട്ടിക്കൽ കെയർ നഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിങ്, ഓങ്കോളജി നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ്, കാർഡിയോ തൊറാസിക് നഴ്സിങ്, നിയോനേറ്റൽ നഴ്സിങ്, നഴ്സിങ് മിഡ്വൈഫറി പ്രാക്ടീഷനർ എന്നീ സ്പെഷ്യാലിറ്റികളിലാണ് പഠനാവസരം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.lbscentre.kerala.gov.inൽ ലഭ്യമാണ്.
അപേക്ഷഫീസ് പൊതുവിഭാഗത്തിന് 800 രൂപ. പട്ടികജാതി/വർഗ വിഭാഗത്തിന് 400 രൂപ. ഓൺെലെനായോ വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചലാൻ ഫോറം ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഫെഡറൽ ബാങ്കിെൻറ ശാഖയിലൂടെയോ അപേക്ഷഫീസ് അടക്കാം. കേരളീയർക്കാണ് പ്രവേശനം.യോഗ്യത: ഫിസിക്സ്, ബയോളജി ഐശ്ചിക വിഷയമായി പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ നഴ്സിങ് കൗൺസിൽ അംഗീകരിച്ച ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) 50 ശതമാനം മാർക്കോടെ പാസായിരിക്കണം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്/ബി.എസ്സി നഴ്സിങ് വിജയിച്ചിരിക്കണം. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി: 45 വയസ്സ്. സർവിസ് ക്വാട്ടയിലേക്ക് 49 വയസ്സുവരെയാകാം.
അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. നവംബർ ആറുവരെ അപേക്ഷ സ്വീകരിക്കും. വിവിധ ഘട്ടങ്ങളായാണ് അപേക്ഷ പൂർത്തീകരിക്കേണ്ടത്. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.സെലക്ഷൻ: എൽ.ബി.എസ് ഡയറക്ടർ തിരുവനന്തപുരത്ത് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെയും അനുബന്ധമായി നടത്തുന്ന നഴ്സിങ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കും. റാങ്ക് ലിസ്റ്റിലുള്ളവർക്ക് കോളജ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. നിശ്ചിത തീയതിയിൽ തിരുവനന്തപുരത്ത് മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുടെ മേൽനോട്ടത്തിൽ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെൻറ് വഴിയാണ് പ്രവേശനം.
മൂന്ന് നഴ്സിങ് കോളജുകളിലായി വിവിധ സ്പെഷ്യാലിറ്റികളിൽ ആകെ 84 സീറ്റുകളാണുള്ളത്. അതത് കോളജിൽ ലഭ്യമായ സ്പെഷ്യാലിറ്റികളും സീറ്റുകളും േപ്രാസ്പെക്ടസിലുണ്ട്.
12 മാസമാണ് കോഴ്സിന്റെ ദൈർഘ്യം. 11,030 രൂപയാണ് വാർഷിക ട്യൂഷൻ ഫീസ്. പഠിതാക്കൾക്ക് പ്രതിമാസം 7000 രൂപ വീതം സ്റ്റൈപ്പൻറ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.