കൊല്ലം: ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് തുടക്കമായി. രാവിലെ 6.30ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ റിക്രൂട്ട്‌മെന്റ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആർമി റിക്രൂട്ട്‌മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ്. വലിമ്പേയും ജില്ല പൊലീസ് കമീഷണർ മെറിൻ ജോസഫും പങ്കെടുത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളാണ് 'അഗ്നിവീർ' തെരഞ്ഞെടുപ്പിനായി എത്തുന്നത്. ആദ്യ ദിനം 2000 ഉദ്യോഗാർഥികൾക്കാണ് ശാരീരികക്ഷമത പരിശോധനക്ക് അഡ്മിറ്റ് കാർഡ് നൽകിയിട്ടുള്ളത്. ശാരീരിക ക്ഷമത തെളിയിക്കുന്നവർക്ക് തുടർന്ന് വൈദ്യ പരിശോധന നടത്തും.
അഗ്നിപഥ് റിക്രൂട്ട്‌മെന്റ് 24ന് സമാപിക്കും. ശേഷം കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നഴ്‌സിങ് അസിസ്റ്റന്റ്, മത അധ്യാപകർ എന്നിവയിലേക്കുള്ള കരസേന റിക്രൂട്ട്‌മെന്റ് റാലി 26 മുതൽ 29 വരെയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.