അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്ത്; തിയതികൾ പ്രഖ്യാപിച്ചു

കൊല്ലം: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ തിയതികൾ പ്രഖ്യാപിച്ചു. നവംബർ 15 മുതൽ 30 വരെ കൊല്ലത്താണ് റാലി നടക്കുക. ഏഴ് തെക്കൻ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 1 മുതൽ 30 വരെ നടക്കും.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലെ യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. www.joinindianarmy.nic.in എന്ന വെബ്‌സെറ്റിലാണ് ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യേണ്ടത്.

അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ പത്താംക്ലാസ് പാസായിരിക്കണം, അഗ്‌നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി.

അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇ-മെയിലിലേക്ക് അയക്കും.

Tags:    
News Summary - agnipath recruitment rally in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.