എയർ ഇന്ത്യയുടെ എയർ ട്രാൻസ്പോർട്ട് സർവിസിൽ 121 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിെൻറ അടിസ്ഥാനത്തിൽ ചെന്നൈ സ്റ്റേഷനിലേക്കാണ് നിയമനം ലഭിക്കുക. ഹാൻഡിമാൻ തസ്തികയിലേക്ക് 98ഉം കസ്റ്റമർ എജൻറ് തസ്തികയിലേക്ക് 23ഉം ഒഴിവുകളാണുള്ളത്.
എയർപോർട്ടിൽ ടെർമിനൽ, റാംപ് എന്നിവയുമായി ബന്ധപ്പെട്ട ബാഗേജ്, കാർഗോ, കയറ്റിറക്ക്, എയർക്രാഫ്റ്റ് കാബിൻ ക്ലീനിങ് എന്നിവയിൽ ചുരുങ്ങിയത് ആറു മാസത്തെ പരിചയമുള്ളവരാണ് ഹാൻഡിമാൻ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്.
മൂന്നു വർഷത്തെ ബിരുദ കോഴ്സ് പാസായവർക്ക് കസ്റ്റമർ ഏജൻറിെൻറ തസ്തികയിലേക്ക് അപേക്ഷിക്കാം. വ്യോമയാന മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
500 രൂപയാണ് പൊതു വിഭാഗത്തിലുള്ളവരുടെ അപേക്ഷ ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ഫീസ് നൽകേണ്ടതില്ല. അപേക്ഷഫീസ് AIR INDIA AIR TRANSPORT SERVICES LTD എന്ന വിലാസത്തിൽ മുംബൈയിൽ മാറാവുന്ന രീതിയിൽ ഡിമാൻഡ് ഡ്രാഫ്റ്റായി നൽകണം.
2018 ജനുവരി ഒന്നിന് 28 വയസ്സിൽ കവിയാത്തവരായിരിക്കണം അപേക്ഷകർ. പിന്നാക്ക വിഭാഗത്തിലുള്ളവർക്ക് അഞ്ചു വർഷവും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവർക്ക് മൂന്നു വർഷവും വയസ്സിളവുണ്ട്. www.airindia.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളും അപേക്ഷ ഫോറവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.