സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ വൺ വിഭാഗത്തിൽപെടുന്ന ഇനി പറയുന്ന തസ്തികകളിലേക്കാണ് സ്ഥിര നിയമനം. 169 ഒഴിവുകളുണ്ട്.
അസിസ്റ്റന്റ് മാനേജർ/എൻജിനീയർ-സിവിൽ 43, ഇലക്ട്രിക്കൽ 25, ഫയർ 101, എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/പി.ഡഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാതെ (ബി.ഇ/ബി.ടെക്) എൻജിനീയറിങ് ബിരുദവും നിർദിഷ്ട മേഖലകളിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 21-30 വയസ്സ്. എൻജിനീയർ-ഫയർ തസ്തികക്ക് 21-40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current-openingsൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷാഫീസ് 750 രൂപ. എസ്.സി/എസ്.ടി/പി.ഡഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനായി ഡിസംബർ 12 വരെ അപേക്ഷിക്കാം.
സെലക്ഷൻ: 2025 ജനുവരിയിൽ തിരുവനന്തപുരം, ചെന്നൈ, പുതുച്ചേരി, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ അടക്കം രാജ്യത്തെ 35 കേന്ദ്രങ്ങളിലായി നടത്തുന്ന ഓൺലൈൻ ടെസ്റ്റ്, തുടർന്നുള്ള ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനറൽ ആപ്റ്റിറ്റ്യൂഡ് (റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ്), പ്രഫഷനൽ പരിജ്ഞാനം വിലയിരുത്തുന്ന ചോദ്യങ്ങളുണ്ടാവും. ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കില്ല. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.
ശമ്പളനിരക്ക്: 48,480-85,920 രൂപ. ക്ഷാമബത്ത, വീട്ടുവാടകബത്ത, സിറ്റി കോമ്പൻസേറ്ററി അലവൻസ്, പ്രോവിഡന്റ് ഫണ്ട്, കോൺട്രിബ്യൂട്ടറി പെൻഷൻ, ചികിത്സാസഹായം മുതലായ ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.