പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കൽ തസ്തികയിലേക്കുള്ള നിയമനത്തിന് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. 11 ബാങ്കുകളിലായി നിലവിൽ 1559 ഒഴിവുകളാണുള്ളത്. 2021-22 വർഷത്തേക്കാണ് നിയമനം.
ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിൽ ക്ലർക്ക് തസ്തികയിലേക്കുള്ള കോമൺ റിക്രൂട്ട്മെൻറിനാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.inൽ ലഭ്യമാണ്.
നിർദേശാനുസരണം അേപക്ഷ ഓൺലൈനായി സെപ്റ്റംബർ 23 വരെ സമർപ്പിക്കാം. സംസ്ഥാനാടിസ്ഥാനത്തിലാണ് റിക്രൂട്ട്മെൻറ്. ഏതെങ്കിലും ഒരു സംസ്ഥാനം നിയമനത്തിനായി തെരഞ്ഞെടുക്കാം.
അപേക്ഷഫീസ് ജി.എസ്.ടി ഉൾപ്പെടെ 850 രൂപ. പട്ടികജാതി-വർഗക്കാർ/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ മതി. െക്രഡിറ്റ്/െഡബിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത ബിരുദം. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനുള്ള അറിവ് നിർബന്ധം. ഹൈസ്കൂൾ/കോളജ്/ സ്ഥാപനത്തിൽ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ കമ്പ്യൂട്ടർ സാക്ഷരത തെളിയിക്കുന്ന ഡിഗ്രി/ഡിപ്ലോമ/ സർട്ടിഫിക്കറ്റുണ്ടാകണം.
നിയമനമാഗ്രഹിക്കുന്ന സംസ്ഥാനം/കേന്ദ്രഭരണപ്രദേശത്തിലെ ഔദ്യോഗിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാവീണ്യമുണ്ടാകണം.
വിമുക്തഭടന്മാർക്ക് മെട്രിക്കുലേഷൻ/ആർമി സ്പെഷൽ സർട്ടിഫിക്കറ്റ് ഓഫ് എജുക്കേഷൻ (നേവി/എയർഫോഴ്സ് തത്തുല്യ സർട്ടിഫിക്കറ്റ്) മതിയാകും. സായുധസേനയിൽ 15 വർഷത്തെ സേവനം പൂർത്തീകരിച്ചിരിക്കണം.
പ്രായം 1.9.2020ൽ 20-28 വയസ്സ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ്: ഡിസംബർ 5, 12, 13 തീയതികളിൽ പ്രിലിമിനറി ഓൺലൈൻ പരീക്ഷ നടത്തും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷകേന്ദ്രങ്ങളാണ്. ഇതിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി ജനുവരി 24ന് നടത്തുന്ന മെയിൻ പരീക്ഷക്ക് ക്ഷണിക്കും.
തിരുവനന്തപുരം, കൊച്ചി പരീക്ഷകേന്ദ്രം. ഉയർന്ന സ്കോർ നേടുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം നൽകും. കേരളത്തിൽ 32 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ പൊതുമേഖല ബാങ്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്.
എല്ലാ ബാങ്കുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ധാരാളം ഒഴിവുകൾ ഇനിയും ഉണ്ടാവാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.