ഗ്വാളിയറിലെ (മധ്യപ്രദേശ്) എയർഫോഴ്സ് സ്കൂളിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് നിർദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറത്തിെൻറ മാതൃകയും www.no1airforceschoolgwl.comൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. സെലക്ഷൻ ടെസ്റ്റ് ജനുവരി 30ന്.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി): ആകെ ആറ് ഒഴിവ് (ഹിസ്റ്ററി-1, ജിയോഗ്രഫി-1, പൊളിറ്റിക്കൽ സയൻസ്-1, പെയിൻറിങ്-1, ഫിസിക്കൽ എജുക്കേഷൻ-1, സൈക്കോളജി-1.
ഹെഡ്മിസ്ട്രസ്-1, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി)- സയൻസ്-2, ഇംഗ്ലീഷ്-1, ഹിന്ദി-1, സോഷ്യൽ സ്റ്റഡീസ്-1, സംസ്കൃതം-1, സ്പോർട്സ്/ഗെയിംസ്-1, ആർട്ട് ആൻഡ് ക്രാഫ്റ്റ്-1, കമ്പ്യൂട്ടർ-1, മ്യൂസിക്-1.
പ്രൈമറി ടീച്ചേഴ്സ് (പി.ആർ.ടി.എസ്) ഒഴിവ്-9, ജൂനിയർ ലൈബ്രേറിയൻ-1, ഓഫിസ് സൂപ്രണ്ട് -1, സയൻസ് ലാബ് അറ്റൻഡൻറ്-1, കരാട്ടേ ഇൻസ്ട്രക്ടർ (പാർട്ട്ടൈം-1), ഡാൻസ് ടീച്ചർ (പാർട്ട്ടൈം-1).
യോഗ്യത, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടി മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ The Principal, No-1, Airforce School, Bhinal Road, Maharajpur, Gwalior-474020 (MP) എന്ന വിലാസത്തിൽ ജനുവരി 15 വരെ സ്വീകരിക്കും. സെക്ഷൻ ടെസ്റ്റ് ജനുവരി 30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.