ഇന്ത്യൻ നാവികസേനയുടെ എക്സിക്യൂട്ടിവ് ബ്രാഞ്ചിൽ ഷോർട്ട് സർവിസ് കമീഷൻ വഴി ഐ.ടി ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള നേവൽ ഓറിയന്റേഷൻ കോഴ്സ് പരിശീലനം ജൂലൈയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും. തുടർന്നുള്ള പ്രഫഷനൽ ട്രെയിനിങ് നാവികസേന കപ്പലുകളിലും പരിശീലന കേന്ദ്രങ്ങളിലുമാകും. 15 ഒഴിവുകളാണുള്ളത്. വിജ്ഞാപനം www.joinindiannavy.gov.inൽ ലഭിക്കും.
യോഗ്യത: എം.എസ്സി/ബി.ഇ/ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ എൻജിനീയറിങ്/ഐ.ടി/സോഫ്റ്റ്വെയർ സിസ്റ്റംസ്/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്വർക്കിങ്/ഡാറ്റാ അനലിറ്റിക്സ്/സൈബർ സെക്യൂരിറ്റി/കമ്പ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിങ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അല്ലെങ്കിൽ എം.സി.എ വിത്ത് ബി.സി.എ/ബി.എസ്സി (കമ്പ്യൂട്ടർ സയൻസ്/ഐ.ടി). 1999 ജൂലൈ രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ഓൺലൈനായി മാർച്ച് മൂന്നുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.