കാലിക്കറ്റ് എൻ.െഎ.ടിയിൽ പമ്പ് ഒാപറേറ്റർ, അസിസ്റ്റൻറ് മാനേജർ (മാർക്കറ്റിങ്) , തസ്തികകളിൽ ഒഴിവ്. അഡ്ഹോക നിയമനങ്ങളാണ്.
പമ്പ് ഒാപറേറ്റർ: ഇലക്ട്രീഷ്യൻ, പ്ലംബർ വിഭാഗങ്ങളിലായി 19 ഒഴിവുകളാണുള്ളത്.
യോഗ്യത: പ്ലസ് ടു, ഇലക്ട്രീഷ്യൻ/ പ്ലംബർ ട്രേഡിൽ കുറഞ്ഞ് ഒരു വർഷം ദൈർഘ്യമുള്ള െഎ.ടി.െഎ കോഴ്സ് . അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും ഇലക്ട്രീഷ്യൻ/ പ്ലംബർ ട്രേഡിൽ ദ്വിവത്സര െഎ.ടി.െഎ സർട്ടിഫിക്കറ്റും.
അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. ഒരു വർഷത്തെ പ്രവർത്തി പരിചയം. ഉയർന്ന പ്രായം: 27 വയസ്സ്.
അഭിമുഖം: ഫെബ്രുവരി 16 (ഇലക്ട്രീഷ്യൻ രാവിലെ 09.30, പ്ലംബർ ഉച്ചക്ക് 2 ന്). അസിസ്റ്റൻറ് മാനേജർ (മാർക്കറ്റിങ്: യോഗ്യത: ബി.ഇ/ ബി.ടെക്കും മാനേജ്മെൻറിൽ ബിരുദാനന്ത ബിരുദവും മൂന്ന് വർഷത്തെ പരിചയവും.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.nitc.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാ ഫോറം പൂരിപ്പിച്ച് tbi@nitc.ac.in എന്ന ഇ -മെയിലിലേക്ക് ഫെബ്രുവരി 17 നകം അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.