ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെൻറൽ ഹെൽത്ത് ആൻഡ് ബ്യൂറോ സയൻസ് (നിംഹാൻസ്) ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നഴ്സിങ് ഒാ ഫിസർ: (ജനറൽ നഴ്സിങ്, ന്യൂറോളജിക്കൽ നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്, ഇൻഫെക്ഷൻ കൺട്രോൾ എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ടെസ്റ്റിലെ ചോദ്യങ്ങൾ). ഒഴിവുകൾ 91. യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഏതെങ്കിലും സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ബിരുദമില്ലാത്തവർക്ക് പ്രമുഖ ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 35 വയസ്സ്. ശമ്പള നിരക്ക് 44900-1,42,400 രൂപ. അപേക്ഷ ഒാൺലൈനായി www.nimhans.ac.in ൽ ജൂൺ 29 വരെ സ്വീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം ഇതേ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഒാൺലൈൻ ടെസ്റ്റിലൂടെയാണ് റിക്രൂട്ട്മെൻറ്. ജൂനിയർ സെക്രേട്ടറിയൽ അസിസ്റ്റൻറ്: (ഒാൺലൈൻ സെലക്ഷൻ ടെസ്റ്റിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ഇൻറലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്,
പൊതുവിജ്ഞാനം മേഖലകളിൽനിന്നും ചോദ്യങ്ങളുണ്ടാവും). ഒഴിവുകൾ -24 (എസ്.സി-3, എസ്.ടി-2, ഒ.ബി.സി-3, ജനറൽ 14, ഇ.ഡബ്ല്യു.എസ്-2). യോഗ്യത: ഏതെങ്കിലും ബിരുദം. കമ്പ്യൂട്ടർ സ്കിൽ ടെസ്റ്റിൽ ഇംഗ്ലീഷ് ടൈപ്പിങ് (35wpm), ഹിന്ദി ടൈപ്പിങ് (30 wpm) യോഗ്യത നേടണം. 10 മിനിറ്റ് സമയം ലഭിക്കും. പ്രായപരിധി 27 വയസ്സ്. ശമ്പള നിരക്ക് 19900-63200 രൂപ. അപേക്ഷ ഫീസ്: നഴ്സിങ് ഒാഫിസർ- 1180 രൂപ (എസ്.സി/എസ്.ടി 88 രൂപ). ജൂനിയർ സെക്രേട്ടറിയൽ അസിസ്റ്റൻറ് -885 രൂപ (എസ്.സി/എസ്.ടി 590 രൂപ). ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.nimhans.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.