നിംഹാൻസിൽ നഴ്സിങ് ഒാഫിസർ, ജൂനിയർ സെക്രേട്ടറിയൽ അസിസ്റ്റൻറ്
text_fieldsബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെൻറൽ ഹെൽത്ത് ആൻഡ് ബ്യൂറോ സയൻസ് (നിംഹാൻസ്) ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നഴ്സിങ് ഒാ ഫിസർ: (ജനറൽ നഴ്സിങ്, ന്യൂറോളജിക്കൽ നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്, ഇൻഫെക്ഷൻ കൺട്രോൾ എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ടെസ്റ്റിലെ ചോദ്യങ്ങൾ). ഒഴിവുകൾ 91. യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഏതെങ്കിലും സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ബിരുദമില്ലാത്തവർക്ക് പ്രമുഖ ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 35 വയസ്സ്. ശമ്പള നിരക്ക് 44900-1,42,400 രൂപ. അപേക്ഷ ഒാൺലൈനായി www.nimhans.ac.in ൽ ജൂൺ 29 വരെ സ്വീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം ഇതേ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഒാൺലൈൻ ടെസ്റ്റിലൂടെയാണ് റിക്രൂട്ട്മെൻറ്. ജൂനിയർ സെക്രേട്ടറിയൽ അസിസ്റ്റൻറ്: (ഒാൺലൈൻ സെലക്ഷൻ ടെസ്റ്റിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ഇൻറലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്,
പൊതുവിജ്ഞാനം മേഖലകളിൽനിന്നും ചോദ്യങ്ങളുണ്ടാവും). ഒഴിവുകൾ -24 (എസ്.സി-3, എസ്.ടി-2, ഒ.ബി.സി-3, ജനറൽ 14, ഇ.ഡബ്ല്യു.എസ്-2). യോഗ്യത: ഏതെങ്കിലും ബിരുദം. കമ്പ്യൂട്ടർ സ്കിൽ ടെസ്റ്റിൽ ഇംഗ്ലീഷ് ടൈപ്പിങ് (35wpm), ഹിന്ദി ടൈപ്പിങ് (30 wpm) യോഗ്യത നേടണം. 10 മിനിറ്റ് സമയം ലഭിക്കും. പ്രായപരിധി 27 വയസ്സ്. ശമ്പള നിരക്ക് 19900-63200 രൂപ. അപേക്ഷ ഫീസ്: നഴ്സിങ് ഒാഫിസർ- 1180 രൂപ (എസ്.സി/എസ്.ടി 88 രൂപ). ജൂനിയർ സെക്രേട്ടറിയൽ അസിസ്റ്റൻറ് -885 രൂപ (എസ്.സി/എസ്.ടി 590 രൂപ). ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.nimhans.ac.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.