ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കീഴിലെ മുഴുവൻ തസ്തികകളിലും സർവിസിലും നേരിട്ടുള്ള നിയമനങ്ങളിൽ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഫെബ്രുവരി ഒന്നുമുതൽ പ്രാബാല്യത്തിൽ വരും. ഇതുസംബന്ധിച്ച് േപഴ്സനൽ മന്ത്രാലയത്തിെൻറ ഉത്തരവിറങ്ങി. നടപടിക്രമങ്ങളുടെ വിശദ നിർദേശങ്ങൾ മന്ത്രാലയം പ്രത്യേക ഉത്തരവായി ഇറക്കും. ജനുവരി ഒമ്പതിനാണ് പൊതുവിഭാഗത്തിലെ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്ന ബിൽ ലോക്സഭ പാസാക്കിയത്.
എട്ടു ലക്ഷത്തിലധികം വാർഷിക വരുമാനമുള്ളവർ സംവരണ ആനുകൂല്യത്തിന് അർഹരാകില്ല. കൂടാതെ, അഞ്ച് ഏക്കറിലധികം കൃഷിഭൂമി, 1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള ഫ്ലാറ്റ്, പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തിയ മുനിസിപ്പാലിറ്റികളിൽ 100 സ്ക്വയർ യാഡിലധികം (മൂന്ന് ചതുരശ്ര അടിയാണ് ഒരു യാഡ്) താമസസ്ഥലം, പട്ടികയിൽ ഉൾപ്പെടുത്താത്ത മുനിസിപ്പാലിറ്റികളിൽ 600 ചതുരശ്രയടി താമസസ്ഥലം എന്നിവ കൈവശമുള്ളവർക്കും സംവരണത്തിന് അർഹതയുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.