സിപെറ്റ് പ്രവേശന പരീക്ഷ ജൂൺ 19ന്; ഓൺലൈൻ അപേക്ഷ ജൂൺ അഞ്ചിനകം

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സിപെറ്റ്) വിവിധ സെന്ററുകളിലായി നടത്തുന്ന ഡിപ്ലോമ, പി.ജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശനപരീക്ഷ ജൂൺ 19ന്. കൊച്ചി, മധുര, ചെന്നൈ, മൈസൂരു, ഹൈദരാബാദ്, അഹ്മദാബാദ്, അഗർത്തല, അമൃത് സർ, ഔറംഗാബാദ്, ബഡ്ഡി, ബാലസോർ, ഭോപാൽ, ചന്ദ്രാപുർ, ഭുവനേശ്വർ, ഗുവാഹതി, ഡറാഡൂൺ, ഗ്വാളിയർ, ഹാജിപുർ, ഹാൽഡിയ, ഇംഫാൽ, ജയ്പുർ, കോർബ, ലഖ്നോ, റായ്പുർ, മുർത്താൽ, റാഞ്ചി, വിജയവാഡ, വാരാണസി എന്നിവിടങ്ങളിലായി 28 സെന്ററുകളാണ് സിപെറ്റിനുള്ളത്. അപേക്ഷ ഓൺലൈനായി www.cipet.gov.inൽ ഇപ്പോൾ സമർപ്പിക്കാം. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 250 രൂപ. പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും വെബ്സൈറ്റിലുണ്ട്. ജൂൺ അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. പ്രവേശനത്തിന് പ്രായപരിധിയില്ല. കോഴ്സുകൾ:
* ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി), ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് ടെക്നോളജി (ഡി.പി.ടി). മൂന്ന് വർഷം, ആറ് സെമസ്റ്ററുകൾ. യോഗ്യത: പത്താംക്ലാസ്/തത്തുല്യം.
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് പ്രോസസിങ് ആൻഡ് ടെസ്റ്റിങ് (പി.ജി.ഡി-പി.പി.ടി), രണ്ടു വർഷം, നാല് സെമസ്റ്ററുകൾ. യോഗ്യത: ശാസ്ത്രബിരുദം.
* പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ഡിസൈൻ (സി.എ.ഡി/സി.എ.എം)(പി.ഡി-പി.എം.ഡി) ഒന്നര വർഷം, മൂന്ന് സെമസ്റ്ററുകൾ. യോഗ്യത: ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/പ്ലാസ്റ്റിക്സ്/പോളിമർ/ടൂൾ/പ്രൊഡക്ഷൻ/മെക്കാട്രോണിക്സ്/ഓട്ടോമൊബൈൽ/ടൂൾ ആൻഡ് ഡൈ മേക്കിങ്/പെട്രോ കെമിക്കൽസ്/ഇൻഡസ്ട്രിയൽ/ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ, ഡി.പി.എം.ടി/ഡി.പി.ടി (സിപെറ്റ്) തത്തുല്യം.
ഫൈനൽ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. സിപെറ്റ് കൊച്ചിയിൽ ഡി.പി.എം.ടി, ഡി.പി.ടി കോഴ്സുകളും മൈസൂരുവിൽ ഡി.പി.എം.ടി, ഡി.പി.ടി, പി.ജി.ഡി-പി.പി.ടി കോഴ്സുകളും ചെന്നൈയിൽ ഡി.പി.എം.ടി, ഡി.പി.ടി, പി.ജി.ഡി-പി.പി.ടി, പി.ഡി-പി.എം.ഡി (സി.എ.ഡി/സി.എ.എം) കോഴ്സുകളും മധുരയിൽ ഡി.പി.എം.ടി, ഡി.പി.ടി, പി.ഡി-പി.എം.ഡി (സി.എ.ഡി/സി.എ.എം) കോഴ്സുകളുമാണുള്ളത്.
Tags:    
News Summary - CIPET entrance exam on June 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.