ആരോഗ്യ കേരളത്തിൽ മലപ്പുറം, എറണാകുളം ജില്ലകളിലെ വിവിധ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
മലപ്പുറം ജില്ലയിൽ സിവിൽ എൻജിനീയർ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും ഒാേട്ടാകാഡ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും ബിരുദശേഷം കൺസ്ട്രക്ഷൻ മാനേജ്മെൻറിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 18നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോറത്തിനും ജില്ല ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 0483 2730313
ആരോഗ്യ കേരളം എറണാകുളം ജില്ലയിൽ പാലിയേറ്റിവ് സ്റ്റാഫ് നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, സ്പെഷൽ എജുക്കേറ്റർ എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജി.എൻ.എം/ബി.എസ്സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവർക്ക് പാലിയേറ്റിവ് നഴ്സ് തസ്തികയിൽ അപേക്ഷിക്കാം.
എം.എസ്സി ക്ലിനിക്കൽ സൈക്കോളജിയും ആർ.സി.െഎ രജിസ്ട്രേഷനുമുള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം. ബി.പി.ടി യോഗ്യതയുള്ളവർക്കാണ് ഫിസിയോതെറപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ അവസരം. ബിരുദവും സ്പെഷൽ എജുക്കേഷനിൽ ബി.എഡുമാണ് സ്പെഷൽ എജുക്കേറ്റർ തസ്തികക്ക് വേണ്ടത്.
യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ ഡിസംബർ 22നകം നൽകണം. ഫോൺ: 0484 2354737
വെബ്സൈറ്റ്:
www.arogyakeralam.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.