തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷക്ഷേമ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സേനാവിഭാഗങ്ങളിൽ പ്രീ സർവിസസ് െസലക്ഷൻ ബോർഡ് റിക്രൂട്ട്മെൻറിനായുള്ള (പ്രീ എസ്.എസ്.ബി) പരിശീലനം നൽകുന്നു. മൂന്നുമാസം താമസിച്ചു പരിശീലനത്തിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, എൽഎൽ.ബി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സൈനിക ജോലികൾക്ക് നിഷ്കർഷിച്ചിരിക്കുന്ന ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
40 പേർക്കാണ് ആദ്യബാച്ചിൽ പ്രവേശനം. സർക്കാർ അംഗീകൃത പരിശീലന കേന്ദ്രമായ കോഴിക്കോട് പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെൻറർ -പി.ആർ.ടി.സി-ക്കാണ് പരിശീലന ചുമതല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഗുണഭോക്തൃ വിഹിതമായി 2000 രൂപ അടച്ചാൽ മതിയാകും. ഭക്ഷണ, താമസ ചെലവുകൾ ന്യൂനപക്ഷക്ഷേമ വകുപ്പ് വഹിക്കും.
അഭിരുചി പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉയരം, തൂക്കം, നെഞ്ചളവ്, പൂർണമായ മേൽവിലാസം, മൊബെൽ നമ്പർ, ഇ-മെയിൽ െഎ.ഡി, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം അഡ്മിനിസ്ട്രേറ്റർ, പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെൻറർ, സിവിൽ സ്റ്റേഷൻ (പി.ഒ) കോഴിക്കോട് -20 വിലാസത്തിൽ തപാൽ മുഖേനയും ഇ-മെയിൽ െഎ.ഡി calicutprtc@gmail.com, navasjana@gmail.com ഇ-മെയിൽ മുഖേനയും അയക്കാവുന്നതാണ്. അവസാന തീയതി 31. േഫാൺ: 0495-2373485, 9447469280, 9447546617.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.