കോഫി ടേസ്റ്റർ മാനേജർമാരാകാം

കോഫി ബോർഡ് ഓഫ് ഇന്ത്യ 2024-25 വർഷത്തെ കോഫി ക്വാളിറ്റി മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) ഡിപ്ലോമ (PGDCQM) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദമായ പ്രവേശന വിജ്ഞാപനവും https://coffeeboard.gov.inൽ. കോഫി വ്യവസായ മേഖലക്കാവശ്യമായ കോഫി ടേസ്റ്റേഴ്സ് ഉൾപ്പെടെയുള്ള പ്രഫഷനലുകളെ വാർത്തെടുക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.

12 മാസത്തെ കോഴ്സിൽ കോഫി കൾട്ടിവേഷൻ, പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ്, കോഫി ക്വാളിറ്റി ഇവാല്വേഷൻ, റോസ്റ്റിങ് ആൻഡ് ബ്രീവിങ്, മാർക്കറ്റിങ്, ക്വാളിറ്റി അഷുറൻസ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും. ചിക്കമഗളൂരുവിൽ നടത്തുന്ന ആദ്യ ട്രിമെസ്റ്ററിൽ താമസം സൗജന്യം.

യോഗ്യത: ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോ സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, അഗ്രികൾചറൽ സയൻസ് വിഷയമായി ബാച്ചിലേഴ്സ് ബിരുദം.

അക്കാദമിക് മെറിറ്റ്, വ്യക്തിഗത അഭിമുഖം, സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അപേക്ഷാഫീസ് 1500 രൂപ. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, ഫീസ് സഹിതം സെപ്റ്റംബർ 16നകം രജിസ്ട്രേഡ് /സ്പീഡ് പോസ്റ്റിൽ ലഭിക്കണം.

വിലാസം: Divisional Head, Coffee Quality Division, 3rd Floor, Coffee Board, No. 1, Dr. BR Ambedkar Veedhi, Bengaluru-560 001. വിജ്ഞാപനത്തിൽ നിർദേശിച്ച രീതിയിലാണ് ഫീസ് നൽകേണ്ടത്. മൊത്തം കോഴ്സ് ഫീസ് രണ്ടര ലക്ഷം രൂപ. പട്ടികവിഭാഗത്തിൽപെടുന്നവർക്ക് 50 ശതമാനം മതി.

Tags:    
News Summary - Coffee Quality Management Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.