കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ധനസഹായം നൽകുന്ന തദ്ദേശീയ പ്രോസസറുകൾ രൂപകൽപന ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമാകാൻ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പശ്ചാത്തലമുള്ള എൻജിനീയർമാരെ ആവശ്യമുണ്ട്.
ബിരുദ, ബിരുദാനന്തര ബിരുദ കാലത്ത് ഇലക്ട്രോണിക്സ് ഉപമേഖലകളായ വി.എൽ.എസ്.ഐ ഡിസൈൻ, വെരിഫിക്കേഷൻ, ഇ.ഡി.എ ടൂൾസ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് 28നുമുമ്പ് അപേക്ഷിക്കാം.
https://doe.cusat.ac.in/, https: //cusat.ac.in/news അല്ലെങ്കിൽ c2s.cusat@gmail.com ലേക്ക് ഇ-മെയിൽ അയക്കുക. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ഡിപ്പാർട്മെന്റിന്റെ DAT പരീക്ഷയിൽ യോഗ്യത നേടുന്നതിന്റെ അടിസ്ഥാനത്തിൽ കുസാറ്റിൽ മുഴുസമയ ഗവേഷണത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.