കൊച്ചിയിലെ കസ്റ്റംസ് (പ്രിവൻറിവ്) കമീഷണറേറ്റിെൻറ മറൈൻ വിങ്ങിലേക്ക് ഗ്രൂപ് സി തസ്തികകളിൽ നിയമനം നടത്തുന്നു. 26 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. സീമാൻ- ഏഴ് ഒഴിവുകൾ (ജനറൽ-1, എസ്.സി-4, എസ്.ടി-2) യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷം പ്രവൃത്തി പരിചയം. മറൈൻ മെർക്കൈൻറൽ ഡിപ്പാർട്ട്െമൻറിെൻറ മേറ്റ് ഒാഫ് ഫിഷിങ് വൈസൽ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായം: 18-25. ശമ്പളം: 18,000-59,000 രൂപ.
ഗ്രീസർ-2 -11 ഒഴിവുകൾ (ജനറൽ-8, ഒ.ബി.സി-2, എസ്.സി-1) യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷം തൊഴിൽപരിചയം. മറൈൻ മെർക്കൈൻറൽ ഡിപ്പാർട്ട്മെൻറിെൻറ ഫിഷിങ് വെസൽ എൻജിൻ ഡ്രൈവർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായം: 18-25. ശമ്പളം: 18,000-56,900 രൂപ.
സ്കിപ്പർമേറ്റ്-2 (എസ്.സി-1, എസ്.ടി-1) യോഗ്യത: എം.എം.ഡിയുടെ ഫിഷിങ് വെസൽസ് സെക്കൻഡ് ഹാൻഡ് സർട്ടിഫിക്കറ്റ്. പത്താം ക്ലാസ് പാസായിരിക്കണം. അഞ്ചുവർഷത്തെ തൊഴിൽപരിചയം.
സേഫ്റ്റി ആൻഡ് സർവൈവൽ സർട്ടിഫിക്കറ്റ്, സർവിസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. പ്രായം: 18-30. ശമ്പളം: 35,400-1,12,400 രൂപ.
എൻജിൻ ഡ്രൈവർ- 1 (എസ്.സി): യോഗ്യത: എട്ടാം ക്ലാസ്. 10 വർഷം മുൻപരിചയം. ഇൻലൻഡ് ഡ്രൈവർ ക്ലാസ് കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്, സർവിസ് സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത എന്നിവ അഭിലഷണീയം. പ്രായം 18-35. ശമ്പളം: 25,500-81,100 രൂപ.
സുഖാനി-1 (എസ്.ടി) യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഏഴുവർഷം മുൻപരിചയം. കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായം 18-30. ശമ്പളം: 25,500-81,100 രൂപ.
ലോഞ്ച് മെക്കാനിക്-1 (എസ്.സി) യോഗ്യത: പത്താം ക്ലാസ്. അഞ്ചു വർഷത്തെ മുൻപരിചയം. പ്രായം :18-30. ശമ്പളം: 25,500-81,100 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.