ഇന്ദോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറും (ഐ.ഐ.എം) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐ.ഐ.ടി) സംയുക്തമായി നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെൻറ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഭാവി മാനേജർമാരെയും ഡേറ്റ സയൻറിസ്റ്റുകളെയും വാർത്തെടുക്കുകയാണ് ലക്ഷ്യം. ബിഗ്ഡേറ്റ അനലിറ്റിക്സ്, ഡേറ്റ സെക്യൂരിറ്റി മാനേജ്മെൻറ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കും. 200 പേർക്കാണ് പ്രവേശനം. വർക്കിങ് പ്രഫഷനലുകൾക്കും അപേക്ഷിക്കാം.
പ്രവേശന യോഗ്യത: ബി.ടെക്/ബി.ഇ/ബി.എസ്/ബി.ഫാർമ/ബി.ആർക്/ബി.ഡെസ്/നാലുവർഷത്തെ ബി.എസ്സി/എം.എസ്സി/എം.സി.എ/എം.ബി.എ 60 ശതമാനം മാർക്കിൽ/6.0 CGPAയിൽ കുറയാതെ ഫസ്റ്റ് ക്ലാസിൽ വിജയിച്ചിരിക്കണം.
മൂന്നു വർഷത്തിനുള്ളിൽ ഐ.ഐ.എം കാറ്റ്/ഗേറ്റ്/ജി മാറ്റ്/ജി.ആർ.ഇ/ജാം ടെസ്റ്റ് സ്കോർ നേടണം. 2022 ജനുവരി 25നകം യോഗ്യത തെളിയിക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. അപേക്ഷഫീസ് 1770 രൂപ.പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ https://msdsm.iiti.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജനുവരി ഏഴുവരെ അപേക്ഷ സ്വീകരിക്കും.ചുരുക്കപ്പട്ടിക തയാറാക്കി ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. മൊത്തം ഫീസായി 12 ലക്ഷം രൂപ നൽകണം. ഗഡുക്കളായി ഫീസ് അടക്കാം.അന്വേഷണങ്ങൾക്ക് msdsm_office@iimidr.ac.in, msdsm_office@iiti.ac.in എന്നീ ഇ-മെയിലിലും 0731-2439736/666, 0731-660333-3577/3598 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.