യു.പി.എസ്.സി പരസ്യനമ്പർ 10/2022 പ്രകാരം വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
* വൈസ് പ്രിൻസിപ്പൽ ഒഴിവുകൾ- 131 (പുരുഷന്മാർ -45, വനിതകൾ -86) ഡൽഹി സർക്കാർ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് നിയമനം. യോഗ്യത- മാസ്റ്റേഴ്സ് ബിരുദവും ബി.എഡും. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചറായി രണ്ടു വർഷത്തെ അല്ലെങ്കിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്. ഗ്രൂപ് 'എ' ഗസറ്റഡ് നോൺ-മിനിസ്റ്റീരിയൽ തസ്തികയാണിത്.
* മിനറൽ ഓഫിസർ (ഇന്റലിജൻസ്)- ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിനു കീഴിൽ 20 ഒഴിവുകളുണ്ട്. (ജനറൽ 10, ഒ.ബി.സി 5, എസ്.സി 3, എസ്.ടി 1, ഇഡബ്ല്യു.എസ്1). ഭിന്നശേഷിക്കാർക്ക് രണ്ട് ഒഴിവുകളിൽ നിയമനം ലഭിക്കും. യോഗ്യത- ജിയോളജി/അപ്ലൈഡ് ജിയോളജി/ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ മൈനിങ് എൻജിനീയറിങ്ങിൽ ബാച്ചിലേഴ്സ് ഡിഗ്രി. മൈനിങ്/ജിയോളജി മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്സ്. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ്'ബി' ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ) തസ്തികയാണിത്.
ഡ്രഗ് ഇൻസ്‍പെക്ടർ- ഹോമിയോപ്പതി ഒരൊഴിവ് (ജനറൽ) സിദ്ധ -1, യൂനാനി -1 (ജനറൽ) (കേന്ദ്ര ആയുഷ് മന്ത്രാലയം); അസിസ്റ്റന്റ് കീപ്പർ -1(ജനറൽ) ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ), മാസ്റ്റർ ഇൻ കെമിസ്ട്രി -ഒ.ബി.സി 1, (രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ്); അസിസ്റ്റന്റ് ഷിപ്പിങ് മാസ്റ്റർ/ അസിസ്റ്റന്റ് ഡയറക്ടർ -1 (ജനറൽ ആൻഡ് ഒ.ബി.സി) (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, മുംബൈ), സീനിയർ ലെക്ചറർ (ടെക്സ്റ്റൈൽ പ്രോസസിങ്) -2 (എസ്.സി ആൻഡ് ഒ.ബി.സി) (ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ), സീനിയർ ലെക്ചറർ (കമ്യൂണിറ്റി മെഡിസിൻ) -1, (എസ്.സി) (ഗവ. മെഡിക്കൽ കോളജ്, ചണ്ഡിഗഢ്) എന്നീ തസ്തികകളിലേക്കും ഇതോടൊപ്പം യു.പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്. അപേക്ഷ ഫീസ് 25 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. അപേക്ഷകൾ ഓൺലൈനായി www.upsc.online.nic.inൽ ജൂൺ 16 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.