അസം റൈഫിൾസിൽ ആശ്രിത നിയമനത്തിന് അപേക്ഷിക്കാം. അസം റൈഫിൾസിൽ സേവനത്തിനിടയിൽ മരണപ്പെട്ടവർ, മെഡിക്കൽ ഗ്രൗണ്ടിൽ സർവിസിൽനിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടവർ, സേവനത്തിനിടെ കാണാതായവർ എന്നിവരുടെ ആശ്രിതരായ കുടുംബങ്ങൾക്കാണ് അപേക്ഷിക്കാൻ അർഹത. കംപാഷണേറ്റ് ഗ്രൗണ്ടിലുള്ള ഈ ആശ്രിത നിയമന പദ്ധതിയിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി 2024 മാർച്ച് നാലുമുതൽ മേഘാലയയിൽ നടക്കും.
ഇനി പറയുന്ന തസ്തികകളിലേക്കാണ് നിയമനം. റൈഫിൾമാൻ/വിമൻ (ജനറൽ ഡ്യൂട്ടി, പുരുഷന്മാർക്കും സ്ത്രീകൾക്കും) ഒഴിവുകൾ: 38; വാറന്റ് ഓഫിസർ-പേഴ്സനൽ അസിസ്റ്റന്റ്-1, ഡ്രാഫ്റ്റ്സ്മാൻ-1, റൈഫിൾമാൻ-ലൈൻമാൻ ഫീൽഡ്-1, റിക്കവറി വെഹിക്കിൾ മെക്കാനിക്ക്-1, പംബ്ലർ-1, എക്സ്റേ അസിസ്റ്റന്റ്-1.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം അടക്കമുള്ള വിജ്ഞാപനം www.assamrifles.gov.inൽ ലഭിക്കും. അവസാന തീയതി ജനുവരി 28.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.