കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡ് പ്രവൃത്തിപരിചയമുള്ള പ്രഷണലുകളെ ഡെപ്യൂട്ടി മാനേജർമാരായി നിയമിക്കുന്നു. ഇറക്ഷൻ/കൺസ്ട്രക്ഷൻ പ്രോജക്ടുകളിലാണ് അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദമെടുത്തശേഷം ബന്ധപ്പെട്ട മേഖലയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ntpc.co.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിവിധ വിഭാഗങ്ങളിലായി 250 ഒഴിവുകളുണ്ട്: പ്രായപരിധി 40 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
ഓരോ വിഭാഗത്തിലും ലഭ്യമായ ഒഴിവുകൾ ചുവടെ:
● ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ ഇറക്ഷൻ) 45, യോഗ്യത: ബി.ഇ/ബി.ടെക്
●ഇലക്ട്രിക്കൽ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
●ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ ഇറക്ഷൻ) 95, യോഗ്യത: ബി.ഇ/ബി.ടെക് മെക്കാനിക്കൽ/പ്രൊഡക്ഷൻ
●ഡെപ്യൂട്ടി മാനേജർ (സി.ആൻഡ് ഐ ഇറക്ഷൻ) 35, യോഗ്യത: ബി.ഇ/ബി.ടെക് (ഇലക്ട്രോണിക്സ്/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ)
● ഡെപ്യൂട്ടി മാനേജർ (സിവിൽ കൺസ്ട്രക്ഷൻ) യോഗ്യത: ബി.ഇ/ബി.ടെക് (സിവിൽ/കൺസ്ട്രക്ഷൻ) യോഗ്യത പരീക്ഷക്ക് 60 ശതമാനം മാർക്കിൽ കുറയാതെ വേണം. പവർ/സ്റ്റീൽ/റിഫൈനറി (ഫെർട്ടിലൈസർ/ഓയിൽ ആൻഡ് ഗ്യാസ്/സിമന്റ് മേഖലകളിൽ 10 വർഷത്തെ എക്സിക്യൂട്ടിവ് പരിചയമുണ്ടാവണം.
ട്രെയ്നിങ്/ട്രെയ്നി കാലയളവും പ്രവൃത്തി പരിചയമായി പരിഗണിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ ഫീസ് 300 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുക്കപ്പെടുന്നവരെ ഇ 4 ഗ്രേഡിൽ 70,000-2,00,000 രൂപ ശമ്പളനിരക്കിൽ ഡെപ്യൂട്ടി മാനേജരായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.