കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റി​ൽ ഡ്രൈ​വ​ർ-​കം ക​ണ്ട​ക്ട​ർ ഒ​ഴി​വ്

കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റി​ൽ ഡ്രൈ​വ​ർ-​കം ക​ണ്ട​ക്ട​ർ ഒ​ഴി​വു​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ 20 ​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. യോ​ഗ്യ​ത: 10ാം ക്ലാ​സ്. ഹെ​വി ഡ്രൈ​വി​ങ് ​​ലൈ​സ​ൻ​സു​ണ്ടാ​ക​ണം. ഹെ​വി പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ഡ്രൈ​വി​ങ് പ​രി​ച​യം വേ​ണം. പ്രാ​യം 24-55. ന​ല്ല ​ആ​രോ​ഗ്യ​വും കാ​ഴ്ച​ശ​ക്തി​യും വേ​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​പ​ക്ഷം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ​നി​ന്ന് ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് നേ​ട​ണം.

ഡ്രൈ​വി​ങ് ടെ​സ്റ്റും അ​ഭി​മു​ഖ​വും ന​ട​ത്തി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി നി​യ​മ​നം ന​ൽ​കും. 30,000 രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യി ന​ൽ​ക​ണം. എ​ട്ടു​മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് 715 രൂ​പ​യാ​ണ് വേ​ത​നം. അ​ധി​ക​മ​ണി​ക്കൂ​റി​ന് 130 രൂ​പ വീ​തം ല​ഭി​ക്കും. വെ​ബ്: www.cmd.kerala.gov.in.

Tags:    
News Summary - Driver-cum-Conductor Vacancy in KSRTC Swift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.