കണ്ണൂർ: ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സംബന്ധിച്ച് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് ‘മാധ്യമം’ അവസരമൊരുക്കുന്നു. പ്ലസ് വൺ, പ്ലസ് ടു, ബിരുദ വിദ്യാർഥികൾക്കായാണ് പേസ് ഗ്രൂപ്പുമായി സഹകരിച്ച് ജനുവരി 25ന് കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ, തൊഴിൽമേഖലയിലെ വിദഗ്ധർ ക്ലാസുകൾ കൈകാര്യംചെയ്യും.
വിദ്യാഭ്യാസ വിദഗ്ധരുമായി സംവദിക്കാനും തൊഴിൽ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമുള്ള അവസരവും ലഭിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം.
രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തൊഴിൽപരിശീലകനും സൈക്കോളജിസ്റ്റും മംഗളൂരു പി.എ എജുക്കേഷനൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടറുമായ ഡോ. സർഫ്രാസ് ജെ. ഹാഷിം ക്ലാസുകൾക്ക് നേതൃത്വം നൽകും. ‘ശാസ്ത്രീയ പഠനരീതികൾ’ വിഷയത്തിൽ ഇദ്ദേഹം ക്ലാസുകൾ കൈകാര്യംചെയ്യും. തുടർന്ന് വിദ്യാർഥിക്ക് ഇദ്ദേഹവുമായി സംവദിക്കാൻ അവസരമൊരുക്കും.
മംഗളൂരു സദാനന്ദ മൈൻഡ് കെയർ സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടർ കൂടിയായ ഇദ്ദേഹം മനഃശാസ്ത്ര മേഖലയിലെ അനുഭവങ്ങളും വിദ്യാർഥികളുമായി പങ്കുവെക്കും. ‘ഉന്നതമേഖലയിലെ തൊഴിൽസാധ്യതകൾ’ വിഷയത്തിൽ ഡോ. മീന ജെ. പണിക്കർ ക്ലാസെടുക്കും. എഴുത്തുകാരിയും മികച്ച അധ്യാപികയും വിവർത്തകയുമായ ഇവർ മംഗളൂരു പി.എ ഫസ്റ്റ് ഗ്രേഡ് കോളജ് വൈസ് പ്രിൻസിപ്പലാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ സെമിനാർ കിറ്റും വിതരണം ചെയ്യും. രജിസ്ട്രേഷന് empower.madhyamam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9746598050.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.