അക്കാദമിക് മികവുള്ള സമർഥരായ എൻജിനീയറിങ് ബിരുദക്കാർക്ക് ഇനിപറയുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ എക്സിക്യൂട്ടിവ്/മാനേജ്മെന്റ് ട്രെയിനികളാവാം.
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് ഗേറ്റ്-2022 സ്കോർ അടിസ്ഥാനത്തിൽ മാനേജ്മെന്റ് ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം. ഒഴിവുകൾ: കെമിക്കൽ 6, മെക്കാനിക്കൽ 35, സിവിൽ 12, ഇലക്ട്രിക്കൽ 13, ഇൻസ്ട്രുമെന്റേഷൻ 9. ഇന്ത്യയിലും വിദേശത്തുമുള്ള പ്രോജക്ട് സൈറ്റുകളിലേക്കാണ് നിയമനം. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.engineersindia.comൽ . അപേക്ഷ ഓൺലൈനായി ഫെബ്രുവരി 22 മുതൽ മാർച്ച് 14 വരെ സമർപ്പിക്കാം. SC/ST/OBC-NCC/EWS/PWD വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം സംവരണാനുകൂല്യം ലഭിക്കും.
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർമാർക്ക് എക്സിക്യൂട്ടിവ് ട്രെയിനികളാവാം. ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ. ഗേറ്റ്-2022 സ്കോർ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റ് വിജ്ഞാപനം https://gailonline.comൽ careers ലിങ്കിൽ. ഗേറ്റ് 2022 രജിസ്ട്രേഷൻ നമ്പർ സഹിതം അപേക്ഷ ഓൺലൈനായി മാർച്ച് 16 വരെ നൽകാം.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഗ്രാജ്വേറ്റ് എൻജിനീയർമാരെയും പ്രഫഷനലുകളെയും മാനേജ്മെന്റ് ട്രെയിനികൾ/ഡിസൈൻ ട്രെയിനികളായി തിരഞ്ഞെടുക്കുന്നു. ഇന്ത്യയൊട്ടാകെയുള്ള ഡിവിഷനുകളിലും റിസർച് ഡിസൈൻ സെന്ററുകളിലും മറ്റുമാണ് നിയമനം. ഒഴിവുകൾ: ഡിസൈൻ ട്രെയിനി എയറോനോട്ടിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് 38, മാനേജ്മെന്റ് ട്രെയിനി (ടെക്) -കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്രൊഡക്ഷൻ-22, മാനേജ്മെന്റ് ട്രെയിനി (IMM). മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്രൊഡക്ഷൻ-5 മാനേജ്മെന്റ് ട്രെയിനി-സിവിൽ, എച്ച്.ആർ, ലീഗൽ, ഫിനാൻസ്. ഓരോ ഡിസ്ട്രിക്കിലും അഞ്ച് ഒഴിവുകൾ വീതം. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hal-india.co.inൽ . അപേക്ഷ ഓൺലൈനായി മാർച്ച് രണ്ടുവരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.