തിരുവനന്തപുരം: പരീക്ഷകളിലെ ക്രമക്കേടും തട്ടിപ്പും തടയുന്നതിന് കർശന നടപടികള ുമായി പി.എസ്.സി മുന്നോട്ട്. എല്ലാ ഉദ്യോഗാർഥികളും നിർബന്ധമായി തങ്ങളുടെ ആധാർ നമ്പ ർ പി.എസ്.സി പ്രൊഫൈലുമായി ലിങ്ക് ചെയ്തിരിക്കണമെന്നും ആധാറില്ലാത്തവർ മറ്റ് തിരിച്ചറിയൽ രേഖകൾ െപ്രാഫൈലിൽ ഉൾപ്പെടുത്തണമെന്നും പി.എസ്.സി അറിയിച്ചു. പരീക്ഷ ഉൾപ്പെടെ, തെരഞ്ഞെടുപ്പിെൻറ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർഥിയുടെ വ്യക്തിഗത വിവരങ്ങൾ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിന് മുന്നോടിയാണിത്.
വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ശേഷം പരീക്ഷയിൽ പങ്കെടുക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനും ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. വ്യാജ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽപരിചയവും കാണിച്ച് ആയിരക്കണക്കിന് പേരാണ് നിലവിൽ പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് നൽകുന്നത്. ഓരോ തസ്തികയിലേക്കും ലക്ഷക്കണക്കിന് പേർ അപേക്ഷിക്കുമെന്നതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പി.എസ്.സിക്ക് കഴിയാറില്ല. ഇവർക്കായി പരീക്ഷകേന്ദ്രങ്ങൾ ഒരുക്കുകയും ചോദ്യപേപ്പർ അച്ചടിക്കുന്നതും മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് പി.എസ്.സിക്ക് ഉണ്ടാകുന്നത്.
ഇതിെൻറ അടിസ്ഥാനത്തിലാണ് വ്യാജവിവരങ്ങൾ നൽകിയ ശേഷം പരീക്ഷക്ക് ഹാജരാകാത്തവർക്കെതിരെയും നടപടിക്ക് തീരുമാനിച്ചത്. പരീക്ഷകളിൽ ആൾമാറാട്ടം തടയുന്നതിന് ഉദ്യോഗാർഥികൾ സൈൻഡ് ലിസ്റ്റിൽ രേഖപ്പെടുത്തുന്ന ഒപ്പ് പരീക്ഷാഹാളിൽ ഇൻവിജിലേറ്റർമാർ പരിശോധിക്കും. ഇതിനായി ഉദ്യോഗാർഥി െപ്രാഫൈലിൽ അപ്ലോഡ് ചെയ്തിട്ടുള്ള ഒപ്പിെൻറ മാതൃക പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.