ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ അധ്യാപകർക്ക് പഠിപ്പിക്കാൻ ഇനി കേന്ദ്രാനുമതി വേണ്ട. സർവകലാശാലകൾക്കും മറ്റു സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദേശ പ്രഫസർമാരെ നിയമിക്കാൻ നേരിട്ട് നടപടി സീകരിക്കാം.
നിലവിൽ, ആഭ്യന്തര -വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിക്ക് ശേഷമാണ് നിയമനം നടക്കൂ. നവംബർ അഞ്ചിന് ചേർന്ന കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം എന്നിവരടങ്ങിയ ഉന്നതതല യോഗത്തിലാണ് നടപടിക്രമം എടുത്തുകളഞ്ഞത്.
വിദേശ പ്രഫസർമാർ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്രവത്കരിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാഖ്, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള അധ്യാപകർക്കും പാക് വംശജർക്കും സുരക്ഷ പരിശോധന തുടരും. വിദേശ അധ്യാപകർക്ക് അഞ്ചുവർഷ തൊഴിൽവിസ അഞ്ചുവർഷം കൂടി നീട്ടിനൽകാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.