ശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്ടുകാർക്ക് കരസേനയിൽ ടെക്നിക്കൽ എൻട്രിയിലൂടെ സൗജന്യ എൻജിനീയറിങ് ബിരുദ പഠനത്തിനും ജോലി നേടാനും അവസരം. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. 2022 ജൂലൈയിലാരംഭിക്കുന്ന 10 +2 ടെക്നിക്കൽ എൻട്രി 47ാമത് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ ലഭ്യമാണ്. ഒഴിവുകൾ -90.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ജെ.ഇ.ഇ (മെയിൻ) 2021ൽ യോഗ്യത നേടിയിരിക്കണം. പ്രായപരിധി 16 1/2-19 1/2 വയസ്സ്. 2003 ജനുവരി രണ്ടിനു മുമ്പോ 2006 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരാകണം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഫെബ്രുവരി 23വരെ അപേക്ഷ സ്വീകരിക്കും. മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് (SSB) ബംഗളൂരു, അലഹബാദ്, ഭോപാൽ, കപൂർതല (പഞ്ചാബ്) എന്നിവിടങ്ങളിൽ ഇൻറർവ്യൂവിന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചുവർഷത്തെ പരിശീലനം നൽകും. ഒന്നാംവർഷത്തെ ബേസിക് മിലിട്ടറി ട്രെയിനിങ് ഗയ ഓഫിസർ ട്രെയിനിങ് അക്കാദമിയിലാണ്. തുടർന്നുള്ള ടെക്നിക്കൽ ട്രെയിനിങ്ങിലാണ് എൻജിനീയറിങ് പഠനം. വിജയികൾക്ക് ബി.ടെക് ബിരുദം സമ്മാനിക്കും. പരിശീലന ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. പരിശീലന കാലയളവിൽ പ്രതിമാസം 56,100 രൂപ സ്റ്റെപൻഡായി ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമിക്കും. നിരവധി ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.