ക്രിട്ടിക്കൽ കെയർ നഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിങ്, ഒാേങ്കാളജി നഴ്സിങ്, ന്യൂറോ നഴ്സിങ്, കാർഡിയോ തൊറാസിക് നഴ്സിങ്, നിയോനേറ്റൽ നഴ്സിങ്, നഴ്സിങ് മിഡ്വൈഫറി പ്രാക്ടീഷനർ എന്നീ സ്പെഷാലിറ്റികളിൽ 12 മാസത്തെ പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ പഠനത്തിന് തിരുവനന്തപുരം, കോട്ടയം ഗവ. നഴ്സിങ് കോളജുകളിൽ അവസരം.
തിരുവനന്തപുരത്ത് 40, കോട്ടയത്ത് 22 എന്നിങ്ങനെ 62 സീറ്റുകളാണുള്ളത്. 50 ശതമാനം സീറ്റുകൾ സർക്കാർ സർവിസിലുള്ളവർക്കായി മാറ്റിെവച്ചിട്ടുണ്ട്. 15,000 രൂപയാണ് ഒരുവർഷത്തെ പഠനച്ചെലവ്. പഠനകാലങ്ങളിൽ പ്രതിമാസം 7000 രൂപ സ്െറ്റെപഡെ് ലഭിക്കും. 50 ശതമാനം മാർക്കിൽ കുറയാതെ െറഗുലർ ബി.എസ്സി നഴ്സിങ്/പോസ്റ്റ് ബേസിക് നഴ്സിങ്/ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി യേഗ്യത നേടി കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിട്ടുള്ളവരാകണം.
ഉയർന്ന പ്രായപരിധി 45 വയസ്സ്. സർവിസിലുള്ളവർക്ക് 49 വയസ്സുവരെയാകാം.അപേക്ഷ ഫീസ് 800 രൂപ. പട്ടികജാതി വർഗക്കാർക്ക് 400 രൂപ മതി. അപേക്ഷ ഒാൺലൈനായി www.lbscentre.kerala.gov.in ൽ ജൂലൈ 20നകം സമർപ്പിക്കണം. കേരളത്തിലെ ഫെഡറൽ ബാങ്കിെൻറ ഏതെങ്കിലും ശാഖയിൽ ഇ-ചെലാൻ വഴി ഫീസ് അടയ്ക്കുേമ്പാൾ ലഭിക്കുന്ന അപേക്ഷ നമ്പറും സെക്യൂരിറ്റി കീയും ഉപയോഗിച്ച് ജൂലൈ 21വരെ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അപേക്ഷയുടെ ഹാർഡ് കോപ്പി ആവശ്യമായ രേഖകൾ സഹിതം ജൂലൈ 23നകം ലഭിക്കത്തക്കവണ്ണം ഡയറക്ടർ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നന്ദാവനം, പാളയം തിരുവനന്തപുരം 33 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പണതിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ. ഹെൽപ്ലൈൻ നമ്പറുകൾ 0471 2560361, 2560362/63/64/65.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.