യു.പി.എസ്.സി നവംബർ 14ന് നടത്തുന്ന കൈമ്പൻഡ് ഡിഫൻസ് സർവിസസ് എക്സാമിനേഷൻ വഴി പ്രതിരോധ സേനാവിഭാഗങ്ങളിൽ ബിരുദക്കാർക്ക് ഓഫിസറാകാം. എസ്.എസ്.സി വിമെൻ നോൺ ടെക്നിക്കൽ കോഴ്സിലേക്കുള്ള സെലക്ഷനും ഈ പരീക്ഷയിലൂടെയാണ്. ആകെ 339 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെൻറ്. വിശദവിവരങ്ങളടങ്ങിയ CDSE വിജ്ഞാപനം http://upsc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി http://upsconline.nic.inൽ ആഗസ്റ്റ് 24 വൈകീട്ട് ആറിനകം സമർപ്പിക്കണം.
അപേക്ഷ ഫീസ് 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും ഫീസില്ല. െക്രഡിറ്റ്/െഡബിറ്റ്/നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസടക്കാം. വിവിധ സേനാവിഭാഗങ്ങളിൽ ലഭ്യമായ ഒഴിവുകളും പരിശീലന കോഴ്സുകളും ചുവടെ:
ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ-153ാമത് കോഴ്സ് 2022 ജൂലൈയിലാരംഭിക്കും. ഒഴിവുകൾ 100 (13 ഒഴിവുകൾ NCC 'C' സർട്ടിഫിക്കറ്റുകാർക്ക് (ആർമി വിങ്) ഉള്ളതാണ്).
ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല-എക്സിക്യൂട്ടിവ് ബ്രാഞ്ച് ജനറൽ സർവിസ്/ഹൈഡ്രോ-കോഴ്സ് 2022 ജൂലൈയിലാരംഭിക്കും (മൂന്ന് ഒഴിവുകൾ NCC 'C' സർട്ടിഫിക്കറ്റ് 'നേവൽ വിങ്' ഉള്ളവർക്കാണ്). ആകെ 22 ഒഴിവുകളാണുള്ളത്.
എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്-പ്രീ ഫ്ലൈയിങ് ട്രെയിനിങ് കോഴ്സ് 2022 ജൂലൈയിൽ ആരംഭിക്കും. ഒഴിവുകൾ 32 (മൂന്ന് ഒഴിവുകൾ NCC 'C' എയർവിങ് സർട്ടിഫിക്കറ്റുള്ളവർക്കാണ്). ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ-116ാമത് എസ്.എസ്.സി മെൻ നോൺ ടെക്നിക്കൽ കോഴ്സ് 2022 ഒക്ടോബറിൽ തുടങ്ങും. ഒഴിവുകൾ 169.
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ-30ാമത് എസ്.എസ്.സി വിമെൻ നോൺ ടെക്നിക്കൽ കോഴ്സ് 2022 ഒക്ടോബറിൽ തുടങ്ങും. ഒഴിവുകൾ 16. CDSE പരീക്ഷക്ക് കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പരീക്ഷ കേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.