ഹിന്ദുസ്ഥാൻ െപേട്രാളിയം കോർപറേഷൻ ലിമിറ്റഡിെൻറ (എച്ച്.പി.സി.എൽ) റിഫൈനറികളിൽ എൻജിനീയർമാർക്ക് മികച്ച അവസരം. 70,000-200,000 രൂപ ശമ്പളനിരക്കിലാണ് നിയമനം. വിവിധ ബ്രാഞ്ചുകളിലായി ആകെ 25 ഒഴിവുകളാണുള്ളത്. തസ്തികകളും യോഗ്യതകളും ചുവടെ.
• ഡിസൈൻ/കൺസ്ട്രക്ഷൻ/മെയിൻറനൻസ്/റോട്ടറി എൻജിനീയർ ഒഴിവുകൾ -ഏഴ്, യോഗ്യത: ബി.ഇ/ബി.ടെക്- മെക്കാനിക്കൽ/മെക്കാനിക്കൽ പ്രൊഡക്ഷൻ • ഇൻസ്പെക്ഷൻ എൻജിനീയർ, ഒഴിവുകൾ -രണ്ട്, യോഗ്യത: ബി.ഇ/ബി.ടെക്, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ്
• ഇൻസ്ട്രുമെേൻറഷൻ എൻജിനീയർ, ഒഴിവുകൾ -രണ്ട്, യോഗ്യത: ബി.ഇ/ബി.ടെക് ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ ആൻഡ് ഇലക്ട്രോണിക്സ്
• പ്രൊഡക്ഷൻ/പ്രോസസ് ഡിസൈൻ ആൻഡ് അനാലിസിസ്/േപ്രാജക്ട് പ്രോസസ് എൻജിനീയർ, ഒഴിവുകൾ -നാല്. യോഗ്യത: ബി.ഇ/ബി.ടെക്, കെമിക്കൽ, പെട്രോകെമിക്കൽ, പെട്രോളിയം റിഫൈനിങ് ആൻഡ് പെട്രോ കെമിക്കൽ, പെട്രോളിയം റിഫൈനിങ്.
• സിവിൽ എൻജിനീയർ, ഒഴിവുകൾ -മൂന്ന്, യോഗ്യത: ബി.ഇ/ബി.ടെക് സിവിൽ
എല്ലാ തസ്തികകൾക്കും യോഗ്യത പരീക്ഷക്ക് മൊത്തം 60 ശതമാനം മാർക്കും (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി) വിഭാഗക്കാർക്ക് 50% മതി) കുറയാതെയുണ്ടായിരിക്കണം.
റിഫൈനറിയുമായി ബന്ധപ്പെട്ട/നിർദിഷ്ട മേഖലയിൽ (മേഖലകൾ വെബ്സൈറ്റിലുണ്ട്) നാലു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും നൈപുണ്യവും വേണം. പ്രായപരിധി 30 വയസ്സ്. പൊതു അഭിരുചി, ടെക്നിക്കൽ/പ്രഫഷനൽ അറിവുകൾ പരിശോധിക്കുന്ന എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് െതരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യത്തെ ഒരുവർഷം പ്രബേഷനിലായിരിക്കും.
അപേക്ഷ ഫീസ് ജനറൽ, ഒ.ബി.സി നോൺ ക്രീമിലയർ വിഭാഗങ്ങളിൽപെടുന്നവർക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയാണ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് അപേക്ഷഫീസ് ഇല്ല. അപേക്ഷ ഒാൺലൈനായി ജൂലൈ 31 രാവിലെ 10 മുതൽ ആഗസ്റ്റ് 31 വരെ സമർപ്പിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.hindustanpetroleum.comൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.