യു.പി.എസ്.സി 78 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി േപ്രാസിക്യൂട്ടർ- 1. വാണിജ്യ മന്ത്രാലയം (മൂന്ന്), ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ 2. കെമിസ്റ്റ്- ആർക്കിയോളജിക്കൽ സർേവ ഓഫ് ഇന്ത്യ (ആറ്), 3. ഡയറക്ടർ ജനറൽ -ജിയോളജിക്കൽ സർേവ ഓഫ് ഇന്ത്യ (ഒന്ന്), 4. അസിസ്റ്റൻറ് ഡയറക്ടർ- സിസ്റ്റംസ്- ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് (39), 5. ഡെപ്യൂട്ടി ഡയറക്ടർ (ഇ.ആർ- ഒന്ന്), 6. ഡെപ്യൂട്ടി ഡയറക്ടർ (ഇ.ആർ -ഒന്ന്), 7. മെഡിക്കൽ ഓഫിസർ -ഹോമിയോപ്പതി- ഡയറക്ടറേറ്റ് ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതി (12) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഒന്നാമത്തെ തസ്തികക്ക് അപേക്ഷിക്കുന്നവർക്ക് 30, രണ്ട്, മൂന്ന്, ഏഴ് തസ്തികകളിൽ 53, അഞ്ചാം തസ്തികക്ക് 40, ഏഴാമത്തെ തസ്തികക്ക് 45 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഈമാസം 16ന് രാത്രി 12 മണിവരെ അപേക്ഷിക്കാം.
അസിസ്റ്റൻറ് എൻജിനീയർ ഗ്രേഡ് 1 (10), ജൂനിയർ അനലിസ്റ്റ് (ടെക്നിക്കൽ^-അഞ്ച്) എന്നീ തസ്തികകളിലേക്കും യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മൈനിങ്/മെക്കാനിക്കൽ/ഡ്രില്ലിങ്ങിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അസിസ്റ്റൻറ് എൻജിനീയറിങ് തസ്തികയിലേക്കും സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/എൻജിനീയറിങ് ബിരുദമുള്ളവർക്ക് ജൂനിയർ അനലിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. അഭിമുഖത്തിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമനം. 25 രൂപയാണ് അപേക്ഷഫീസ്. ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടക്കാം.
www.upsc.gov.in എന്ന വെബ്സൈറ്റ് വഴി ഈമാസം 30 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.