എൻ.ടി.പി.സി, സി.ഐ.എൽ, ഐ.ഒ.സി.എൽ, എഫ്.സി.ഐ.എൽ, എച്ച്.എഫ്.സി.എൽ എന്നിവയുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡ് (എച്ച്.യു.ആർ.എൽ) 2024 വർഷത്തേക്ക് ഗ്രാജ്വേറ്റ്, ഡിപ്ലോമ എൻജിനീയർ ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു.
ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി: ഒഴിവുകൾ: 67 (കെമിക്കൽ -40, ഇൻസ്ട്രുമെന്റേഷൻ 15, ഇലക്ട്രിക്കൽ 6, മെക്കാനിക്കൽ 6). യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാതെ റെഗുലർ എൻജിനീയറിങ് ബിരുദം/തത്തുല്യം. പ്രായപരിധി 18 -30 വയസ്സ്. പ്രതിമാസ സ്റ്റൈപൻഡ് 40,000 രൂപ + എച്ച്.ആർ.എ. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 40,000 -1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. (വാർഷിക ശമ്പളം, ഏകദേശം 13.92 ലക്ഷം രൂപ). അപേക്ഷ ഫീസ് 750 രൂപ.
ഡിപ്ലോമ എൻജിനീയർ ട്രെയിനി: ഒഴിവുകൾ 145 (കെമിക്കൽ 130, ഇൻസ്ട്രുമെന്റേഷൻ 15). യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ബ്രാഞ്ചിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര റെഗുലർ എൻജിനീയറിങ് ഡിപ്ലോമ. കെമിക്കൽ ഡിസിപ്ലിനിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ബി.എസ്സി (50 ശതമാനം മാർക്കിൽ കുറയരുത്) ബിരുദമെടുത്തവരെയും പരിഗണിക്കും. പ്രായപരിധി 18 -27 വയസ്സ്. പ്രതിമാസ സ്റ്റൈപൻഡ് 23,000 രൂപ + എച്ച്.ആർ.എ. പരിശീലനം പൂർത്തിയാക്കുന്നവരെ 23,000 -76,2000 രൂപ ശമ്പള നിരക്കിൽ സ്ഥിരമായി നിയമിക്കും. (വാർഷിക ശമ്പളം ഏകദേശം 7.7 ലക്ഷം രൂപ) അപേക്ഷ ഫീസ് 500 രൂപ.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://jobs.hurl.net.in/ ൽ ലഭിക്കും. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.