ന്യൂഡൽഹി: ഐ.ഡി.ബി.ഐ ബാങ്കിൽ വിവിധ എക്സിക്യൂട്ടീവ് തസ്തികകളിൽ 920 ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഐ.ഡി.ബി.ഐ ബാങ്കിെൻറ ഔദ്യോഗിക വെബ്സൈറ്റായ idbibank.in ലൂടെ അപേക്ഷിക്കാം. ആഗസ്റ്റ് 18 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
1. ഐ.ഡി.ബി.ഐ ബാങ്കിെൻറ ഔദ്യോഗിക വെബ്സൈറ്റായ idbibank.in ൽ പ്രവേശിക്കുക
2. ഹോം പേജിലെ കരിയർ ടാബിൽ കയറണം
3. 'Recruitment of Executives on Contract-2021' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം
4. Apply Online ൽ ക്ലിക്ക് ചെയ്യണം
5. New Registration തെരഞ്ഞെടുക്കുക
6. വ്യക്തി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം
7. രജിസ്ട്രേഷന് ശേഷം ഇമെയിലായോ എസ്.എം.എസ് ആയോ രജിസ്ട്രേഷൻ നമ്പറും പാസ്വേഡും ലഭിക്കും
8. ആപ്ലിക്കേൻ പൂരിപ്പിച്ച് നൽകി മറ്റു സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം
9. ആപ്ലിക്കേഷൻ ഫീസ് അടക്കണം
10. ഭാവി ആവശ്യത്തിനായി അപേക്ഷയുടെ പകർപ്പുകൾ കൈയിൽ കരുതണം
20നും 25നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അംഗീകൃത സർവകലാശാലയിൽനിനന് 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദ യോഗ്യത വേണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.