ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) മദ്രാസ് 2018 ജൂലൈയിലാരംഭിക്കുന്ന പിഎച്ച്.ഡി/എം.എസ് റിസർച് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി മാർച്ച് 31വരെ https://reserch.iitm.ac.inൽ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷഫീസ് ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ പുരുഷന്മാർക്ക് 100 രൂപയും വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗത്തിൽപെടുന്നവർക്കും 50 രൂപയുമാണ്. ഡെബിറ്റ്/െക്രഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ്ങിലൂടെയും ഫീസ് അടക്കാം.
വിവിധ ഡിപ്പാർട്മെൻറുകളിലായി െറഗുലർ പിഎച്ച്.ഡി പ്രോഗ്രാമിൽ എൻജിനീയറിങ് സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മാനേജ്മെൻറ് മേഖലകളിലാണ് ഗവേഷണ പഠനാവസരം. എം.എസ് പ്രോഗ്രാമിൽ എൻജിനീയറിങ്, മാനേജ്മെൻറ് എൻറർപ്രണർഷിപ് വിഷയങ്ങൾ പഠിക്കാം.
അക്കാദമിക് മികവോടെ ബി.ഇ/ബി.ടെക്/ബി.എസ്സി (നാലുവർഷം) യോഗ്യതയും പ്രാബല്യത്തിലുള്ള ‘ഗേറ്റ്’ സ്കോറും ഉള്ളവർക്ക് എൻജിനീയറിങ്/സയൻസ് മേഖലയിൽ നേരിട്ട് എം.എസ്+പിഎച്ച്.ഡിയും പ്രവേശനം നേടാം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ https://reserch.iitm.ac.inൽ അഡ്മിഷൻ ബ്രോഷറിലുണ്ട്.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി മേയ് ഒന്നിനും 11നും മധ്യേ എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തിയാണ് തിരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ മേയ് 25ന് പ്രസിദ്ധപ്പെടുത്തും. ജൂൺ എട്ടിനു മുമ്പായി അഡ്മിഷൻ ലെറ്ററുകൾ ലഭിക്കും. ജൂലൈ ഒമ്പതിന് അഡ്മിഷൻ േനടണം. പത്താം തീയതി ഒാറിയേൻറഷൻ ക്ലാസ് ആരംഭിക്കും.
ഇന്ത്യൻ വിദ്യാർഥികൾ വാർഷിക ട്യൂഷൻ ഫീസായി എം.എസ്/പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് 2500 രൂപ നൽകണം. ഇതുൾപ്പെടെ വിവിധ ഇനങ്ങളിലായി 2018-19 വർഷം 11,747 രൂപയാണ് ഫീസ് അടക്കേണ്ടത്. ഹോസ്റ്റൽ/െമസ് ഫീസുകൾ വേറെയും നൽകണം. പാഠ്യപദ്ധതിയിൽ ഹാഫ്ടൈം റിസർച് അസിസ്റ്റൻഷിപ്പും യു.ജി.സി/ജെ.ആർ.എഫ്/സി.എസ്.െഎ.ആർ/െഎ.സി.എം.ആർ/െഎ.സി.എ.ആർ/എ.െഎ.സി.ടി.ഇ മുതലായ ഫെലോഷിപ് േയാഗ്യത നേടിയിട്ടുള്ളവർക്ക് സ്കോളർഷിപ്/ഫെലോഷിപ്പുകളും ലഭിക്കും.
ആദ്യത്തെ രണ്ടു വർഷം പ്രതിമാസം 25,000 രൂപയും അടുത്ത മൂന്നു വർഷം പ്രതിമാസം 28,000 രൂപയും എ.എസ് പ്രോഗ്രാമിന് രണ്ടു വർഷം പ്രതിമാസം 12,400 രൂപയും റിസർച് അസിസ്റ്റൻറ്ഷിപ്പിനായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ https://reserch.iitm.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.