കരസേനയിൽ ജൂനിയർ കമീഷൻഡ് ഓഫിസർ പദവിയിൽ മതാധ്യാപകരാകാൻ പുരുഷന്മാർക്ക് അവ സരം. വിവിധ വിഭാഗങ്ങളിലായി ആകെ 152 ഒഴിവുണ്ട്. കാറ്റഗറി തിരിച്ചുള്ള ഒഴിവുകൾ: പണ്ഡിറ്റ ് 118, പണ്ഡിറ്റ് ഗൂർഖ 7, ഗ്രാന്തി 9, മൗലവി (സുന്നി) 9, മൗലവി (ശിയ) 1, പാദ്രേ 4, ബോധ്മോങ്ക് (മഹായാന) 4. റിലീജിയസ് ടീച്ചേഴ്സ് 88, 89,90 ബാച്ച് കോഴ്സുകളിലേക്കാണ് റിക്രൂട്ട്മെൻറ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 2020 ഒക്ടോബർ ഒന്നിന് 25-34 വയസ്സ്. 1986 ഒക്ടോബർ ഒന്നിനും 1995 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. മതപരം, ശാരീരികം ഉൾപ്പെടെ വിശദമായ യോഗ്യത മാനദണ്ഡങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദിഷ്ട അപേക്ഷാഫോറത്തിെൻറ മാതൃകയും വെബ്പോർട്ടലിലുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 29 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
കേരളം, കർണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർ ബംഗളൂരു ആർമി ഹെഡ്ക്വാർട്ടേഴ്സ് റിക്രൂട്ടിങ് മേഖലയുടെ പരിധിയിൽപെടും.
തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ ഫെബ്രുവരി 23ന് നടത്തും.
ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റിൽ പൊതുവിജ്ഞാനം, മതപരം എന്നീ മേഖലകളിൽ 100 ചോദ്യങ്ങളുണ്ടാവും. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.