ചെെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖല ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഇൻഫർമേഷൻ ടെക്നോളജി/ഡിജിറ്റൽ ബാങ്കിങ് വിഭാഗം -31, ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി സെൽ -ഏഴ്, ട്രഷറി വിഭാഗം -13, റിസ്ക് മാനേജ്മെൻറ് വിഭാഗം -ആറ്, സെക്യൂരിറ്റി (മാനേജർ) -25, ക്രെഡിറ്റ് (സീനിയർ മാനേജർ, മാനേജർ) -50, പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം -രണ്ട്, പ്രിമിസസ് ആൻഡ് എക്സ്പെൻറീച്ചർ വിഭാഗം -11 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ഒാൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷഫീസ്: ജനറൽ വിഭാഗത്തിന് 600. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗത്തിന് 100. കൂടുതൽ വിവരങ്ങൾ വെബ്ൈസറ്റിൽ. www.indianbank.co.in എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 10 മുതൽ മേയ് രണ്ടുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.