റെയിൽവേയിൽ 2.5 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്നത് 2.5 ലക്ഷം തസ്തികകളെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം പാർലമെന്‍റിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

ഗ്രൂപ്പ് സി വിഭാഗത്തിൽ എല്ലാ റെയിൽവേ സോണുകളിലുമായി ആകെ 2,48,895 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. നോർത്തേൺ സോണിൽ 32,468ഉം ഈസ്റ്റേൺ സോണിൽ 29,869ഉം വെസ്റ്റേണിൽ 25,597ഉം സെൻട്രൽ സോണിൽ 25,282ഉം ഒഴിവുകളാണുള്ളത്. കൂടാതെ എ,ബി ഗ്രൂപ്പുകളിലായി വേറെയും ഒഴിവുകൾ ഉള്ളതായി റെയിൽവേ മന്ത്രി അറിയിച്ചു.

2023 ജൂൺ 30 വരെ മൊത്തം 1,28,349 ഉദ്യോഗാർത്ഥികൾ ഗ്രൂപ്പ് സി തസ്തികകളിലേക്ക് (ലെവൽ-1 ഒഴികെ) വിജ്ഞാപനങ്ങൾക്കായി എംപാനൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേയിൽ ആകെ 11.75 ലക്ഷം ജീവനക്കാരുണ്ടെന്നാണ് 2023 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ.

Tags:    
News Summary - Indian Railways has 2.5 lakh posts lying vacant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.