ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഓൺലൈനായി മേയ് 25 വരെ അപേക്ഷിക്കാം. മേയ് 13 ആയിരുന്നു നേരത്തേ ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
പിഎച്ച്.ഡി ഒഴികെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ, പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകൾ തുടങ്ങിയവക്ക് മേയ് 22 വരെ രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി മേയ് 22 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് സർവകലാശാല തീരുമാനം. ജാമിഅയിലെ പത്ത് കോഴ്സുകളിലേക്കുള്ള പ്രവേശനം പൊതുപ്രവേശന പരീക്ഷയിലൂടെയാണ്.
പ്രസ്തുത കോഴ്സുകളിലേക്ക് അപേക്ഷിച്ചവരും സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കണം. സി.ബി.എസ്.ഇ പരീക്ഷ നടക്കുന്നതിനാൽ ജൂൺ രണ്ടിലെ യു.ജി-പി.ജി പ്രവേശന പരീക്ഷകൾ മാറ്റിവെക്കുമെന്നും സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.