ജോധ്പുർ എയിംസിൽ (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) നഴ്സുമാരുടെ 755 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട് 28, സീനിയർ നഴ്സിങ് ഒാഫിസർ 127, നഴ്സിങ് ഒാഫിസർ 600 എന്നിങ്ങനെയാണ് ഒഴിവുകൾ.
അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഒാഫിസർ യോഗ്യത: ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ ബി.എസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്). നഴ്സിങ് ഒാഫിസർ യോഗ്യത: ബി.എസ്സി (ഒാണേഴ്സ്) നഴ്സിങ്/ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ ബി.എസ്സി നഴ്സിങ്(പോസ്റ്റ് സർട്ടിഫിക്കറ്റ്). ഉയർന്ന പ്രായപരിധി 40 വയസ്സ്. അപേക്ഷഫീസില്ല. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം (ഏപ്രിൽ എട്ടിനകം) അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.aiimsjodhpur.edu.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.