ജോധ്പുർ എയിംസിൽ 755 ബി.എസ്സി നഴ്സുമാർക്ക് അവസരം
text_fieldsജോധ്പുർ എയിംസിൽ (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) നഴ്സുമാരുടെ 755 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട് 28, സീനിയർ നഴ്സിങ് ഒാഫിസർ 127, നഴ്സിങ് ഒാഫിസർ 600 എന്നിങ്ങനെയാണ് ഒഴിവുകൾ.
അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഒാഫിസർ യോഗ്യത: ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ ബി.എസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്). നഴ്സിങ് ഒാഫിസർ യോഗ്യത: ബി.എസ്സി (ഒാണേഴ്സ്) നഴ്സിങ്/ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ ബി.എസ്സി നഴ്സിങ്(പോസ്റ്റ് സർട്ടിഫിക്കറ്റ്). ഉയർന്ന പ്രായപരിധി 40 വയസ്സ്. അപേക്ഷഫീസില്ല. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം (ഏപ്രിൽ എട്ടിനകം) അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.aiimsjodhpur.edu.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.