സുപ്രീംകോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിൽ 210 ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ് ബി നോൺ ഗസറ്റഡ് തസ്തികയാണിത്. 35,400 രൂപയാണ് അടിസ്ഥാന ശമ്പളം. വീട്ടുവാടക ബത്ത ഉൾപ്പെടെ പ്രതിമാസം 63,068 രൂപ ശമ്പളം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sci.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കിൽ കുറയാതെ വേഗതയുണ്ടായിരിക്കണം. കമ്പ്യൂട്ടർ ഓപറേഷനിൽ പരിജ്ഞാനം വേണം.
പ്രായപരിധി 1.7.2022ൽ 18-30 വയസ്സ്. പട്ടികജാതി/വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. സുപ്രീംകോടതി ജീവനക്കാർക്ക് പ്രായപരിധിയില്ല.
അപേക്ഷ ഫീസ്-ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 500 രൂപ. എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ/ഭിന്നശേഷിക്കാർ/ഫ്രീഡം ഫൈറ്റർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി.
അപേക്ഷ ഓൺലൈനായി www.sci.gov.inൽ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ജൂലൈ 10 വരെ അപേക്ഷകൾ സ്വീകരിക്കും.
ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം ഉൾപ്പെടെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ടെസ്റ്റ്, കമ്പ്യൂട്ടർ നോളഡ്ജ് ടെസ്റ്റ്, ഇംഗ്ലീഷ് ടൈപ്പിങ് ടെസ്റ്റ് (10 മിനിറ്റ്) കോംപ്രിഹെൻഷൻ പാസേജ്, പ്രിസി റൈറ്റിങ്, ഉപന്യാസമെഴുത്ത് അടങ്ങിയ ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് (2 മണിക്കൂർ), വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. മെറിറ്റ് ലിസ്റ്റിനോടൊപ്പം ഡിസംബർ 31 വരെ ലഭ്യമാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് പാനലും തയാറാക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.