എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് വിവിധ തസ്തികകളീൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ- (കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണിത്). ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ ആൻഡ് സേഫ്റ്റി) 87, ജൂനിയർ എക്സിക്യൂട്ടിവ് മെക്കാനിക്കൽ -4 (ശമ്പളനിരക്ക് 30,000-1,20,000 രൂപ).
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ -2, അസിസ്റ്റന്റ് എൻജിനീയർ -കെമിക്കൽ പ്രോസസ് -12, (ശമ്പളനിരക്ക് 40,000-1,40,000 രൂപ).
എൻജിനീയർ -മെക്കാനിക്കൽ -14, കെമിക്കൽ പ്രോസസ് -2, ഫയർ ആൻഡ് സേഫ്റ്റി -4 (ശമ്പളനിരക്ക് 50,000-1,50,000 രൂപ).
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://www.hrrl.in/current-openings ലിങ്കിലുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
അപേക്ഷാ ഫീസ് 1180 രൂപ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. നൈറ്റ് ഷിഫ്റ്റിലും ജോലിയുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.