പൊതുമേഖലാസ്ഥാപനമായ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.aai.aeroൽ. ജൂനിയർ എക്സിക്യൂട്ടിവ് (കോമൺ കേഡർ): ഒഴിവ് 237, യോഗ്യത: ബിരുദം.
ജൂനിയർ എക്സിക്യൂട്ടിവ് (ഫിനാൻസ്): ഒഴിവ് 66, യോഗ്യത: ബി.കോം വിത്ത് ഐ.സി.ഡബ്ല്യൂ.എ/സി.എം.എ/സി.എ/എം.ബി.എ (ഫിനാൻസ്). ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവ് 03, യോഗ്യത: ബി.ഇ/ബി.ടെക് (ഫയർ എൻജിനീയറിങ്/മെക്കാനിക്കൽ/ഓട്ടോമൊബൈൽ എൻജിനീയറിങ്).
ജൂനിയർ എക്സിക്യൂട്ടിവ് (ലോ): ഒഴിവ് 18, യോഗ്യത: നിയമബിരുദം. ബാർ കൗൺസിലിൽ അഭിഭാഷകരായി എൻറോൾ ചെയ്യാനുള്ള അർഹത ഉണ്ടാകണം.പ്രായം 4.9.2023ൽ 27. ശമ്പളം: 40,000-1,40,000.
ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്), ഒഴിവുകൾ 9, യോഗ്യത: ബിരുദം. ശമ്പളം: 31,000-92,000 രൂപ.
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്), ഒഴിവുകൾ 9, യോഗ്യത: ബിരുദം (ബി.കോം മുൻഗണന). ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ് തയാറാക്കുന്നതിലും ടാക്സേഷൻ (ഡയറക്ട് & ഇൻഡയറക്ട്), ഓഡിറ്റ്, ഫിനാൻസ്, അക്കൗണ്ട്സ് മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം: 36,000-110,000 രൂപ. പ്രായം: 4.9.2023ൽ 30. നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാഫീസ് 1000. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി/ഒരുവർഷത്തെ അപ്രന്റിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ നാലുവരെ സമർപ്പിക്കാം. ഓൺലൈൻ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.