മെഡിക്കൽ, എൻജിനീയറിങ്​  റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ​എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്​​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് അമൽ മാത്യു (കോട്ടയം ജില്ല)വും ശബരി കൃഷ്ണ എം. (കൊല്ലം ജില്ല) രണ്ടാം റാങ്കും നേടി. എസ്.സി വിഭാഗം ഒന്നാം റാങ്ക് സമിക് മോഹൻ (കോഴിക്കോട് ജില്ല), രണ്ടാം റാങ്ക്  അക്ഷയ് കൃഷ്ണ (കോഴിക്കോട് ജില്ല)യും എസ്.ടി വിഭാഗം ഒന്നാം റാങ്ക് പവൻ രാജ് (കാസർകോട് ജില്ല), രണ്ടാം റാങ്ക് ശ്രുതി കെ. (കാസർകോട് ജില്ല) എന്നിവർ നേടി. 

​മെഡി​ക്ക​ൽ വിഭാഗത്തിൽ ഒന്നാം റാങ്ക് എറണാകുളം അ​ങ്ക​മാ​ലി സ്വ​ദേ​ശി ജെസ് മെരിയ ബെന്നി (നീറ്റ്-56), രണ്ടാം റാങ്ക് തിരുവനന്തപുരം കരമന സ്വദേശി സംറീൻ ഫാത്തിമ ആർ. (നീറ്റ്-89), മൂന്നാം റാങ്ക് കോഴിക്കോട്, കൊടിയത്തൂർ സ്വദേശി സെബ എം.എ മാളിയേക്കൽ (നീറ്റ്-99), നാലാം റാങ്ക് കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ് ലിൻ ജോർജ് (നീറ്റ്-101), അഞ്ചാം റാങ്ക് കോട്ടയം മാന്നാനം സ്വദേശി മെറിൻ മാത്യു (നീറ്റ്-103) എന്നിവർ നേടി.

മെഡി​ക്ക​ൽ എസ്.സി വിഭാഗം ഒന്നാം റാങ്ക് കണ്ണൂർ ചിറക്കര സ്വദേശി രാഹുൽ അജിത്ത് (നീറ്റ്-605), രണ്ടാം റാങ്ക് തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചന്ദന ആർ.എസ് (നീറ്റ്-757). എസ്.ടി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് ചേവായൂർ സ്വദേശി അമാൻഡ എലിസബത്ത് സാം (നീറ്റ്-5494), രണ്ടാം റാങ്ക് തിരുവനന്തപുരം മലയടി സ്വദേശി ആദർശ് ഗോപൻ (നീറ്റ്-6103) നേടി.

ഫാർമസി വിഭാഗം ഒന്നാം റാങ്ക് നിർമൽ ജെ (പത്തനംതിട്ട ജില്ല), രണ്ടാം സ്ഥാനം അമൽ കെ. ജോൺസൻ (തൃശൂർ ജില്ല)ഉം നേടി. എസ്.സി വിഭാഗം ഒന്നാം റാങ്ക് സാന്ദ്ര (കോട്ടയം ജില്ല), രണ്ടാം റാങ്ക്  ആദർശ് ആദിത്യ (തിരുവനന്തപുരം ജില്ല), എസ്.ടി വിഭാഗം ഒന്നാം റാങ്ക് ശ്രുതി കെ. (കാസർകോട് ജില്ല), രണ്ടാം റാങ്ക് അഭിരാമി കെ. (തിരുവനന്തപുരം ജില്ല)ഉം നേടി. 

ആർകിടെക്ചർ വിഭാഗം ഒന്നാം റാങ്ക് അഭിരാമി ആർ. (കൊല്ലം ജില്ല), രണ്ടാം റാങ്ക് അഹമ്മദ് ഷബീർ (എറണാകുളം ജില്ല), മൂന്നാം റാങ്ക് അനസ് കെ. (മലപ്പുറം ജില്ല)ഉം നേടി. എസ്.സി വിഭാഗം ഒന്നാം റാങ്ക് അരവിന്ദ് പി. (മലപ്പുറം ജില്ല), രണ്ടാം റാങ്ക് ശങ്കർ രാജേഷ് (കോഴിക്കോട് ജില്ല), എസ്.ടി വിഭാഗം ഒന്നാം റാങ്ക് അമൃത കെ.എസ് (ഇടുക്കി ജില്ല), ഒന്നാം റാങ്ക് മിഥുൻ സി. മുകുന്ദൻ (വയനാട് ജില്ല) ഉം നേടി. 

www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ റാ​ങ്ക്​ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. നീ​റ്റ്​ പ​രീ​ക്ഷ​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ മെ​ഡി​ക്ക​ൽ/ഡെന്‍റ​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ സ്​​കോ​റും പ്ല​സ്​ ടു/ ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ എ​ന്നി​വ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. 

വൈ​കീ​ട്ട്​ നാ​ലി​ന്​​ പി.​ആ​ർ.​ഡി ചേം​ബ​റി​ൽ ആ​രോ​ഗ്യ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും വേണ്ടി ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാണ്​ റാ​ങ്കു​ക​ൾ പ്ര​ഖ്യാ​പിച്ചത്. എല്ലാ വിജയികൾക്കും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിന്‍റെ ആശംസകൾ ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ നേർന്നു.

Tags:    
News Summary - Kerala NEET Based Medical and Engineering Rank List Published -Career and Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.