തിരുവനന്തപുരം: കിര്‍താഡ്സില്‍ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ്) റിസര്‍ച് അസിസ്റ്റൻറ് തസ്തികയിലേക്ക് പ്രതിമാസ ഹോണറേറിയത്തിനു താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ 10 രാവിലെ 11ന് കിര്‍താഡ്സ് വകുപ്പില്‍ വാക്-ഇൻ -ഇൻറര്‍വ്യൂ നടത്തും.
നാലൊഴിവുണ്ട്. (ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ആന്ത്രപ്പോളജി/സോഷ്യോളജി വിഷയത്തില്‍ (െറഗുലര്‍ പഠനം) കുറഞ്ഞത് രണ്ടാം ക്ലാസോടെ ലഭിച്ച ബിരുദാനന്തര ബിരുദം.
ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നോ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ, സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത (പട്ടികവിഭാഗ മേഖലയില്‍ കൂടുതല്‍ അഭിലഷണീയം) ഗവേഷണ പരിചയം ഉണ്ടായിരിക്കണം.
ഉദ്യോഗാർഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡയറക്ടര്‍, കിര്‍താഡ്സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് - 673 017 എന്ന വിലാസത്തില്‍ -ഇന്റര്‍വ്യൂവിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.